സംസ്ഥാനത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുന:രാരംഭിക്കുന്നു
text_fieldsതൃശൂർ: സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വിസ് പുന:രാരംഭിക്കുന്നു. ജൂണ്‍ 16, 17 തിയതികളില്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
മൈസൂര്‍ -കൊച്ചുവേളി മൈസൂര്‍ എക്സ്പ്രസ്സ്, ബാംഗ്ലൂര്‍ -എറണാകുളം ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം -കാരൈക്കല്‍ എറണാകുളം എക്സ്പ്രസ്സ്, മംഗലാപുരം -കോയമ്പത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് സര്‍വിസ് പുന:രാരംഭിക്കുന്നത്.
യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വിസുകള്‍ റെയില്‍വേ നിർത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വിസുകള്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

