Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻഗതാഗതം...

ട്രെയിൻഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, ദീർഘദൂര സർവിസുകൾ ഒാടിത്തുടങ്ങി

text_fields
bookmark_border
train
cancel

തിരുവനന്തപുരം: മൂന്ന്​ ദിവസത്തെ നിശ്ചലാവസ്ഥക്ക്​ ശേഷം ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഷൊർണൂർ-പാലക ്കാട്​-​കോയമ്പത്തൂർ ലൈനാണ്​ ഞായറാഴ്​ച സഞ്ചാരയോഗ്യമാക്കിയത്​. ഇതോടെ തിരുവനന്തപുരത്ത്​ പാലക്കാട്​ വഴിയുള് ള ദീർഘദൂര സർവിസുകളെല്ലാം ഒാടിത്തുടങ്ങി. റദ്ദാക്കലുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്​. തിരുവനന്തപുരത്തുനിന്ന്​ പുറപ്പെട്ട കേരള, എറണാകുളത്ത്​ നിന്നുള്ള ബംഗളൂരു ഇൻറർസിറ്റി എന്നിവയാണ്​ ഇതുവഴി കടന്ന്​ പോയത്​.

അതേസമയം ഷെ ാർണൂർ-കോഴിക്കോട്​ പാതയിലെ ഗതാഗതം ഇപ്പോഴും സ്​തംഭനാവസ്ഥയിലാണ്​. പാളങ്ങൾ കടന്നുപോകുന്ന ഭാഗങ്ങളിലെ നദികളി ലെയും പുഴകളിലെയും ഉയർന്ന ജലനിരപ്പ്​ സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ്​ ഗതാഗതം നിർത്തിവെച്ചിരിക്ക ുന്നത്​. തിരുവനന്തപുരത്തുനിന്ന്​ ഷൊർണൂർ-കോഴിക്കോട്​ വഴി പോകേണ്ട ട്രെയിനുകളെല്ലാം ഷൊർണൂരിൽ യാത്രയവസാനിപ്പിച്ച്​ മടങ്ങുംവിധമാണ്​ ഇപ്പോൾ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്​. ഇതിനിടെ തിരുവനന്തപുരം-തൃശൂർ പാതയിൽ നാല്​ സ്​പെഷൽ പാസഞ്ചറുകളും ഞായറാഴ്​ച ഒാടിച്ചു. അവധിദിവസമായതിനാൽ വലിയ തിരക്കാണ്​ ട്രെയിനുകളിൽ അനുഭവപ്പെട്ടത്​.

പാലക്കാട്​ പാത തുറന്നതോടെ തിരുവനന്തപുരം-ചെന്നൈ സെൻട്രൽ എക്​സ്​പ്രസ്​, ആലപ്പുഴ-ചെന്നൈ സെൻട്രൽ എക്​സ്​പ്രസ്​, എറണാകുളം-വിശാഖപട്ടണം സ്​പെഷൽ പാസഞ്ചർ, എറണാകുളം ബാനസ്​വാടി എക്​സ്​പ്രസ്​, സിൽച്ചർ-തിരുവനന്തപുരം എക്​സ്​പ്രസ്​, തിരുവനന്തപുരം-സിൽച്ചർ എക്​സ്​പ്രസ്​, ധൻബാദ്​-ആലപ്പുഴ എക്​സ്പ്രസ്​​ എന്നിവ ഞായറാഴ്​ച സർവിസ്​ നടത്തി. തിരുവനന്തപുരം-കോർബ എക്​സ്​പ്രസ്​ തിങ്കളാഴ്​ച സർവിസ്​ നടത്തുമെന്നും റെയിൽവേ അറിയിച്ചു.

മംഗളൂരു-തിരുവനന്തപുരം എക്​സ്​പ്രസ്​, മംഗളൂരു-തിരുവനന്തപുരം മാ​വേലിഎക്​സ്​പ്രസ്​, ​മംഗളൂരു-തിരുവനന്തപുരം മലബാർ എക്​സ്​പ്രസ്​, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്​സ്​പ്രസ്​, കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എന്നിവ ഞായറാഴ്​ച റദ്ദാക്കി. തിങ്കളാഴ്​ചയിലെ എറണാകുളം-പ​ുണെ എക്​സ്​പ്രസ്​, ചൊവ്വാഴ്​ചയി​െല തിരുനെൽവേലി-ജാംനഗർ എക്​സ്​പ്രസ്​, എറണാകുളം-ഹസ്രത്ത്​ നിസാമുദ്ദീൻ എക്​സ്​പ്രസ്​, എറണാകുളം-പുണെ എക്​സ്​പ്രസ്​, ബുധനാഴ്​ചയിലെ കൊച്ചു​വേളി-അമൃത്​സർ എക്​സ്​പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്​.

ലോകമാന്യതിലക്​-തിരുവനന്തപുരം നേത്രാവതി എക്സ്​പ്രസ്, ഹസ്രത്ത്​ നിസാമുദ്ദീൻ-എറണാകുളം മംഗള എന്നിവ ​മംഗളൂരുവിൽ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം-കോഴിക്കോട്​ ജനശതാബ്​ദി ഷൊർണൂരിലും പട്​​ന-എറണാകുളം എക്​സ്​പ്രസ്​ പാലക്കാടും ഗോരഖ്​പുർ-തിരുവനന്തപുരം എക്​സ്​പ്രസ്​ കോയമ്പത്തൂരിലും യാത്രയവസാനിപ്പിച്ചു. കോഴിക്കോട്​-തിരുവനന്തപുരം ജനശതാബ്​ദി ഷൊർണൂരിൽ നിന്നാണ്​ യാത്ര തുടങ്ങിയത്​. കൊച്ച​ുവേളി-പോർബന്ദർ എക്​സ്​പ്രസ്, ​േലാകമാന്യതിലക്​-ലോകമാന്യതിലക്​ നേത്രാവതി എന്നിവ ​മംഗളൂരുവിൽനിന്നാണ്​ ഞായറാഴ്​ച യാത്ര ആരംഭിച്ചത്​.

റദ്ദാക്കിയ ട്രെയിനുകൾ

തി​ങ്ക​ളാ​ഴ്​​ച​യി​ലെ എ​റ​ണാ​കു​ളം-​പ​ു​ണെ എ​ക്​​സ്​​പ്ര​സ്, ചൊ​വ്വാ​ഴ്​​ച​യി​െ​ല തി​രു​നെ​ൽ​വേ​ലി-​ജാം​ന​ഗ​ർ എ​ക്​​സ്​​പ്ര​സ്, എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ എ​ക്​​സ്​​പ്ര​സ്, എ​റ​ണാ​കു​ളം-​പു​ണെ എ​ക്​​സ്​​പ്ര​സ്, ബു​ധ​നാ​ഴ്​​ച​യി​ലെ കൊ​ച്ചു​​വേ​ളി-​അ​മൃ​ത്​​സ​ർ എ​ക്​​സ്​​പ്ര​സ് എ​ന്നി​വ​ റ​ദ്ദാ​ക്കി​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala newsmalayalam newsTrain Servicesrail transportation
News Summary - train services restart partially; long services also started -kerala news
Next Story