ട്രെയിൻ ഗതാഗതം രണ്ടുദിവസത്തിനകം സാധാരണനിലയിലാകും
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് അടക്കം അഞ്ച് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതൊഴിച്ചാൽ സംസ്ഥാനത്തെ ഭൂരിഭാഗം ട്രെയിനും ചൊവ്വാഴ്ചയോടെ ഒാടിത്തുടങ്ങി. രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
എറണാകുളം-െഷാർണൂർ ലൈനിൽ സുരക്ഷ പരിശോധന പുരോഗമിക്കുന്നതിനാൽ ഇതുവഴി വേഗനിയന്ത്രണത്താടെയാണ് ട്രെയിൻ കടത്തിവിടുന്നത്. മിക്കവാറും ട്രെയിനുകൾ മൂന്നു മണിക്കൂർ വരെ വൈകിയാണ് ഒാടിയത്. എറണാകുളം-ഷൊർണൂർ സെക്ഷനിലെ സുരക്ഷാപരിശോധന പൂർത്തിയായാൽ വേഗം വർധിപ്പിക്കും.
വെള്ളം കയറിയതു മൂലം സിഗ്നലിങ് സംവിധാനത്തിന് കേടുപാടുണ്ട്. പരിശോധനയും തകരാറ് പരിഹരിക്കലും തകൃതിയിലാണ്.
ട്രെയിൻ ഒാടിത്തുടങ്ങിയ സാഹചര്യത്തിൽ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്ക് നടത്തിയിരുന്ന സ്പെഷൽ സർവിസ് അവസാനിപ്പിച്ചു.
സ്പെഷൽ ട്രെയിനുകൾക്ക് പാസഞ്ചർ റെയിനുകളുടെ രണ്ടിരട്ടി നിരക്ക് ഇൗടാക്കിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പാസഞ്ചർ ട്രെയിനുകൾക്ക് മിനിമം നിരക്ക് 10 രൂപയായിരുന്നെങ്കിൽ സ്പെഷൽ ട്രെയിനുകൾക്ക് 30 രൂപയായിരുന്നു. പെരുന്നാൾ തലേന്നായതിനാൽ ചൊവ്വാഴ്ച ട്രെയിനുകളിൽ തിരക്കായിരുന്നു.
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ ഭാഗികമായി റദ്ദ് ചെയ്തു
പാലക്കാട്: ചൊവ്വാഴ്ച ചെന്നൈ സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കുന്ന 12623 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ ചെന്നൈക്കും കോയമ്പത്തൂരിനും ഇടയിൽ ഭാഗികമായി റദ്ദ് ചെയ്തു. കോയമ്പത്തൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
