ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
text_fieldsപാലക്കാട്: നെയ്യാറ്റിൻകരക്കും പാറശ്ശാലക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. മാർച്ച് 28ന് രാവിലെ 10.20ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിലിനും ഗുരുവായൂരിനുമിടയിൽ സർവിസ് നടത്തില്ല.
മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല.
മാർച്ച് 28ന് രാവിലെ അഞ്ചിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നമ്പർ 16649 മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവിസ് നടത്തില്ല.മാർച്ച് 29ന് പുലർച്ച 3.45ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട നമ്പർ 16650 കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നാണ് രാവിലെ 6.15ന് പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.
അധിക കോച്ച് അനുവദിച്ചു
പാലക്കാട്: ആർ.ആർ.ബി പരീക്ഷ സമയത്തെ തിരക്ക് ഒഴിവാക്കാൻ ട്രെയിൻ സർവിസുകൾക്ക് ഒരു അധിക കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. നമ്പർ 16305 എറണാകുളം-കണ്ണൂർ എക്സ്പ്രസിന് മാർച്ച് 19 മുതൽ 21 വരെയും നമ്പർ 16306 കണ്ണൂർ-എറണാകുളം എക്സ്പ്രസിന് 21 മുതൽ 23 വരെയും നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിനും നമ്പർ 16308 കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിനും 20 മുതൽ 22 വരെയും ഒരു അഡീഷനൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും അനുവദിച്ചു.
ട്രെയിനുകൾ വഴിതിരിച്ചുവിടും
പാലക്കാട്: മാവേലിക്കരയിൽ പൈപ്പ്ലൈൻ ക്രോസിങ് ജോലികൾ സുഗമമാക്കാൻ മാർച്ച് 20ന് വെരാവലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16333 വെരാവൽ-തിരുവനന്തപുരം എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴയിലും കായംകുളത്തും സ്റ്റോപ്പുകൾ അനുവദിക്കും. മാർച്ച് 21ന് മംഗളൂരുവിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസും ആലപ്പുഴ വഴി തിരിച്ചുവിടും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

