Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ട്രെയിൻ...

സംസ്​ഥാനത്ത്​ ട്രെയിൻ സർവിസ്​ തുടങ്ങി; റിസർവേഷൻ നിർബന്ധം

text_fields
bookmark_border
സംസ്​ഥാനത്ത്​ ട്രെയിൻ സർവിസ്​ തുടങ്ങി; റിസർവേഷൻ നിർബന്ധം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​ദി​ന സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ തി​ങ്ക​ളാ​ഴ്​​ച രാവിലെ മു​ത​ൽ ഒാ​ടി​ത്തു​ട​ങ്ങി. രാ​വി​ലെ 5.55ന് ആലപ്പുഴ വഴിയുള്ള​ ​തി​രു​വ​ന​ന്ത​പു​രം - കോ​ഴി​ക്കോ​ട്​​ ജ​ന​ശ​താ​ബ്​​ദി സ്​​പെ​ഷ​ലാ​ണ്​ ​(02076) യാ​ത്ര തു​ട​ങ്ങിയ ആ​ദ്യ​പ്ര​തി​ദി​ന ട്രെ​യി​ൻ. യാത്രക്കാരെ ആരോഗ്യപരിശോധനകൾക്കുശേഷമാണ്​ പ്ലാറ്റ്​ഫോമിലേക്ക്​ കടത്തിവിട്ടത്​. 

ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​മ്പ്​ തന്നെ സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്ക്രീ​നി​ങ്​ ആ​രം​ഭി​ച്ചു. താ​മ​സി​ച്ചെ​ത്തി സ്ക്രീ​നി​ങ്​ പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ യാ​ത്ര​ക്ക്​ അ​നു​വ​ദി​ക്കി​ല്ല. വെ​യ്റ്റി​ങ്​ ലി​സ്​​റ്റ്​ ടി​ക്ക​റ്റും അ​നു​വ​ദി​ക്കി​ല്ല. ക​ൺ​ഫേം ടി​ക്ക​റ്റ​ു​ക​ളു​ള്ള​വ​ർ​ക്കേ പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കൂ. യാത്രയയക്കാൻ വരുന്നവർക്ക്​ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ് നൽകി​ല്ല. ഡേ/​എ​ക്സ്പ്ര​സ്​ ട്രെ​യി​നു​ക​ളി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക്​ മാ​ത്ര​മേ നോ​ൺ​സ്ലീ​പ്പ​ർ, സി​റ്റി​ങ്​ കോ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ. 

ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ നി​ർ​ബ​ന്ധമാണ്​. ടി​ക്ക​റ്റു​ക​ൾ 120 ദി​വ​സം മു​മ്പ് വ​രെ ബു​ക്ക് ചെ​യ്യാം. ഇതോടൊപ്പം ആ​രോ​ഗ്യ സേ​തു ആ​പ്പ്​ ഫോ​ണി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്തി​രി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ക​രു​ത​ണം. മാസ്​ക്​ ധരിക്കണം. കാ​റ്റ​റി​ങ്​ സ്​​റ്റാ​ളു​ക​ൾ, പാ​ൻ​ട്രി എ​ന്നി​വ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ​യും ക​രു​ത​ണം. 

ചാ​ർ​ട്ട്​ ത​യാ​റാ​യ ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ റി​സ​ർ​വേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ‘ക​റ​ൻ​റ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്’​ നേ​ര​ത്തേ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന്​ അ​ര മ​ണി​ക്കൂ​ർ മു​മ്പ്​ വ​രെ മാ​ത്ര​മാ​യി​രു​ന്നു. ഇ​ത്​ ര​ണ്ട്​ മ​ണി​ക്കൂ​ർ മു​മ്പു​വ​രെ​യാ​ക്കി ദീ​ർ​ഘി​പ്പി​ച്ചു. പ്ര​ധാ​ന സ​്​​റ്റേ​ഷ​നു​ക​ളി​ൽ ക​റ​ൻ​റ്​ കൗ​ണ്ട​റു​ക​ളി​ലും ഒാ​ൺ​ലൈ​നി​നും ക​റ​ണ്ട്​ ടി​ക്ക​റ്റ്​ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. യാ​ത്ര​ക്കി​ട​യി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ൽ 138 /139 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. ട്രെ​യി​ൻ എ​ത്തി 30 മി​നി​റ്റി​ന​കം സ്​​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​ക​ണം. 

തിങ്കളാഴ്​ച​ ഓടുന്ന സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
•(02076/02075) തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം (ആ​ല​പ്പു​ഴ വ​ഴി) ജ​ന​ശ​താ​ബ്​​ദി 
•(06302/06301) തി​രു​വ​ന​ന്ത​പു​രം--​എ​റ​ണാ​കു​ളം--​തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി) പ്ര​തി​ദി​ന എ​ക്സ്പ്ര​സ്.
•(06345 / 06346) തി​രു​വ​ന​ന്ത​പു​രം-​ലോ​ക്മാ​ന്യ​ത്തി​ല​ക്--​തി​രു​വ​ന​ന്ത​പു​രം പ്ര​തി​ദി​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ്.
•(02617/02618)  എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം പ്ര​തി​ദി​ന സ്പെ​ഷ​ൽ.
•(02082/02081) തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി) ജ​ന​ശ​താ​ബ്​​ദി.  

എ​റ​ണാ​കു​ളം ജ​ങ്‌​ഷ​ൻ -നി​സാ​മു​ദ്ദീ​ൻ (തു​ര​ന്തോ) എ​ക്സ്പ്ര​സ് (02284) ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​വാ​ര സ​ർ​വി​സാ​യാ​ണ്​ ഒാ​ടു​ക. എ​റ​ണാ​കു​ള​ത്തു​നി​ന്ന്‌ ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ ചൊ​വ്വാ​ഴ്‌​ച​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന തു​ര​ന്തോ​യു​ടെ നി​സാ​മു​ദ്ദീ​നി​ൽ നി​ന്ന്​ മ​ട​ക്ക​യാ​ത്ര ശ​നി​യാ​ഴ്‌​ച​ക​ളി​ലാ​ണ്. വേ​ണാ​ട് എ​ക്സ്പ്ര​സ് പു​റ​പ്പെ​ട്ടി​രു​ന്ന പു​ല​ര്‍ച്ച അ​ഞ്ചി​നാ​ണ്​ തി​രു​വ​ന്ത​പു​രം-​എ​റ​ണാ​കു​ളം സ്പെ​ഷ​ല്‍. രാ​വി​ലെ 7.45ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 12.30ന്​ ​എ​റ​ണാ​കു​​ള​ത്തെ​ത്തും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ മ​ട​ങ്ങു​ന്ന ​ട്രെ​യി​ൻ (06301) വൈ​കു​ന്നേ​രം 5.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ജൂ​ൺ ഒ​മ്പ​ത്​ മു​ത​ല്‍ രാ​വി​ലെ 7.45നാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​ യാ​ത്ര.  

ട്രെയിൻ റിസർവേഷൻ: 11 കൗണ്ടറുകൾ സജ്ജം 
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്​ കീ​ഴി​ൽ 11 സ്​​റ്റേ​ഷ​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജം. തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍, കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ടൗ​ണ്‍, എ​റ​ണാ​കു​ളം സൗ​ത്ത്, ആ​ലു​വ, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍, എ​റ​ണാ​കു​ളം സൗ​ത്ത് സ്​​റ്റേ​ഷ​നു​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും മ​റ്റ് സ്​​റ്റേ​ഷ​നു​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​മാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala news
News Summary - train service starting malayalam news
Next Story