Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം-കോട്ടയം...

തിരുവനന്തപുരം-കോട്ടയം -എറണാകുളം പാതയിൽ ഇന്നു മുതൽ ​െട്രയി​​ൻ ഒാടും

text_fields
bookmark_border
തിരുവനന്തപുരം-കോട്ടയം -എറണാകുളം പാതയിൽ ഇന്നു മുതൽ ​െട്രയി​​ൻ ഒാടും
cancel

തിരുവനന്തപുരം: ​മൂന്നു ദിവസമായി നിശ്ചലമായ തിരുവനന്തപ​ുരം-കോട്ടയം-എറണാകുളം പാതയിൽ ഞായറാഴ്​ച രാവിലെ മുതൽ ഹ്രസ്വദൂര ട്രെയിനുകൾ ഒാടിത്തുടങ്ങി. പരിമിത വേഗത്തിൽ സ്​പെഷൽ ട്രെയിനുകളാണ്​ ഒാടിക്കുന്നത്​. ​ശനിയാഴ്​ച രാത്രി പാതയിൽ ട്രയൽ റൺ നടത്തിയിരുന്നു. പാളത്തിൽനിന്ന്​ വെള്ളം ഒഴുകിമാറിയതിനാൽ ഗതാഗതത്തിന്​ യോഗ്യമാണെന്നാണ്​ വിലയിരുത്തൽ. നിലവിൽ തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം പാതയിൽ എല്ലാ സ്​​േറ്റഷനുകളിലും സ്​റ്റോപ്​​ അനുവദിച്ചുള്ള സ്​പെഷൽ പാസഞ്ചർ ട്രെയിനുകൾ​ സർവിസ്​ നടത്തുന്നുണ്ട്​. അതുപോലെയാകും കോട്ടയം വഴിയും ട്രെയിൻ ഒാടുക.

അതേസമയം, എറണാകുളം-ഷൊർണൂർ പാതയിൽ നിശ്ചലാവസ്ഥ തുടരുകയാണ്​. ഇവിടെ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ എത്രസമയം വേണ്ടിവരുമെന്ന്​ ഇനിയും വ്യക്തമല്ല. ഗതാഗതം താറുമാറായ സാഹചര്യത്തിൽ ശനിയാഴ്​ച കേരളത്തിൽ സർവിസ്​ നടത്തേണ്ട 20 ​ട്രെയിനുകൾ റദ്ദാക്കി.

തിരുവനന്തപുരം-ഷൊർണൂർ വേണാട്​, ഷൊർണൂർ-തിരുവനന്തപുരം വേണാട്​, നാഗർകോവിൽ-മാംഗളൂർ പരശുറാം, മാംഗളൂർ-നാഗർകോവിൽ പരശു​റാം, തിരുവനന്തപുരം-മാംഗളൂർ എക്​സ്​പ്രസ്​, തിരുവനന്തപുരം-നിസാമുദ്ദീൻ എക്​സ്​പ്രസ്​, തിരുവനന്തപുരം-മുംബൈ സി.എസ്​.ടി എക്​സ്​പ്രസ്​, തിരുവനന്തപുരം-മാംഗളൂർ മലബാർ, തിരുവനന്തപുരം-മാംഗളൂർ മാവേലി, തിരുവനന്തപുരം-ചെ​ൈന്ന എക്​സ്പ്രസ്​, എറണാകുളം-കണ്ണൂർ ഇൻറർസിറ്റി തുടങ്ങിയ എക്​സ്​പ്രസ്​ എന്നിവയാണ്​ റദ്ദാക്കിയത്​. 

തിരുവനന്തപുരം-ന്യൂഡൽഹി കേരള, കൊച്ചുവേളി-ബംഗളൂരു എക്​സ്​പ്രസ്​, തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​, കന്യാകുമാരി-മുംബൈ സി.എസ്​.ടി എക്​സ്​പ്രസ്​, തിരുവനന്തപുരം-ഇന്ദോർ അഹല്യാനഗരി എക്​സ്​പ്രസ്​ തുടങ്ങിയ ​െട്രയിനുകൾ  നാഗർകോവിൽ-തിരുനെൽവേലി-മധുര-ഡിണ്ടുഗൽ-ഇ​ൗറോഡ്​ വഴി തിരിച്ചുവിട്ടു. ശനിയാഴ്​ച കേരളത്തി​​ലേക്കെത്തേണ്ട 12 ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച​ു. അതേസമയം, തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം ലൈനിൽ ഏഴ്​ സ്​പെഷൽ സർവിസുകൾ നടന്നു.

തൃ​ശൂ​രി​ൽ സ്ലീപ്പറുകൾ ഒഴുകിപ്പോയി; പാളത്തിൽ മണ്ണിടിഞ്ഞു
തൃ​ശൂ​ർ: തൃ​ശൂ​രി​ന​ടു​ത്ത്​ കു​റു​മാ​ലി പു​ഴ​ക്കും ചാ​ല​ക്കു​ടി പു​ഴ​ക്കും കു​റു​കെ റെ​യി​ൽ​വെ മേ​ൽ​പാ​ല​ത്തി​ലെ പാ​ള​ങ്ങ​ളി​ലെ സ്ലീ​പ്പ​റു​ക​ൾ ഒ​ഴു​കി​പ്പോ​യി. തൃ​ശൂ​ർ-​വ​ട​ക്കാ​ഞ്ചേ​രി​ക്ക​ടു​ത്ത്​ കു​റാ​ഞ്ചേ​രി​യി​ൽ പാ​ള​ത്തി​ലേ​ക്ക്​ മ​ണ്ണി​ടി​യു​ക​യും ചെ​യ്​​തു. യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഷൊർണൂർ റൂട്ടിൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ മൂ​ന്ന്​ ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​ക​ളി​ൽ ​െവ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ഒ​​ഴു​ക്കി​ലാ​ണ്​ സ്ലീ​പ്പ​റു​ക​ൾ ഒ​ഴു​കി​പ്പോ​യ​ത്. 

ഇന്നും ദീർഘദൂര ട്രെയിനുകൾ റദ്ദാക്കും
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ പാതകളിൽ ട്രെയിനുകൾ  ഓടിത്തുടങ്ങുമെങ്കിലും ഭൂരിഭാഗം ദീർഘദൂര ​ട്രെയിനുകളും ഞായറാഴ്ചയും റദ്ദാവും. നിലവിലെ സാഹചര്യത്തിൽ പരമാവധി മൂന്നോ നാലോ ​െട്രയിനുകൾ  മാത്രമാണ് നാഗർകോവിൽ-മധുരൈ-ഈറോഡിലൂടെ തിരിച്ചുവിടാൻ കഴിയുന്നത്. സംസ്ഥാനത്തെ തെക്കും വടക്കുമുള്ള നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രതിദിന ​െ​ട്രയിനുകൾ പുനഃസ്ഥാപിക്കാതെ യാത്രാദുരിതം അവസാനിക്കില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsheavy rainmalayalam news
News Summary - Train Service Restarted - Kerala news
Next Story