Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെ​യി​ൽ​വേ മേ​ൽ​പാ​ലം...

റെ​യി​ൽ​വേ മേ​ൽ​പാ​ലം പൊളിക്കൽ നിർത്തിവെച്ചു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും

text_fields
bookmark_border
nagambadam-old-bridge
cancel

കോട്ടയം: നാഗമ്പടം പഴയ പാലം നിയന്ത്രിത സ്​ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പാളി. രണ്ടുതവണ സ്​ഫോടനം നടത്തിയ െങ്കിലും പാലം കുലുങ്ങിയില്ല. ഇതോടെ ​​സ്​േഫാടനത്തിലൂടെ പാലം തകർക്കാനുള്ള നീക്കം റെയിൽവേ ഉപേക്ഷിച്ചു. ഇനി കട് ടർ ഉപയോഗിച്ച് തകർക്കാനാണ് തീരുമാനം. അടുത്തദിവസം പാലം പൊളിച്ചുനീക്കാനുള്ള തീയതിയിലടക്കം അന്തിമ തീരുമാനമാക ുമെന്ന്​ റെയിൽവേ ചീഫ് എൻജിനീയർ ഷാജി സ്​കറിയ പറഞ്ഞു. സുരക്ഷ പരിശോധനകൾക്കുശേഷം രാത്രിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പാലത്തിൽ സ്ഥാപിച്ചിരുന്ന സ്​ഫോടകവസ്​തുക്കളും നിർവീര്യമാക്കി. അതിനിടെ, സംഭവത ്തിൽ കോട്ടയം കലക്​ടർ റെയിൽവേയോടും കരാറുകാരനോടും വിശദീകരണം തേടി.

‘ഇംപ്ലോഷൻ’ എന്ന നിയന്ത്രിത സ്​ഫോടനത്തിലൂടെ പൊട്ടിത്തെറിക്കാതെ നിമിഷങ്ങൾക്കുള്ളിൽ പാലം തകർന്നുവീഴുമെന്നായിരുന്നു റെയിൽവേയും കരാറുകാരനും അറിയിച്ചിരുന്നത്​. ശനിയാഴ്​ച രാവിലെ 11.30ന്​ സ്​ഫോടനം നടത്തുമെന്നായിരുന്നു അറിയിപ്പ്​. രാവിലെ മുതൽ കോട്ടയത്തി​​െൻറ മുഖമായിരുന്ന നാഗമ്പടം പാലം പൊളിക്കുന്നത്​ കാണാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.

ജോലികൾ പൂർത്തിയാകാൻ ​ൈവകിയതോടെ 12.15ന്​ പാലത്തി​​െൻറ കിഴക്കുഭാഗത്ത് ആദ്യ സ്​ഫോടനം നടന്നു. ​എന്നാൽ, തുടർസ്​ഫോടനങ്ങൾ നടന്നില്ല. പാലത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതിബന്ധത്തിൽ തകരാർ സംഭവിച്ചതാണ്​ കാരണമെന്നായിരുന്നു കരാറുകാരു​െട വിശദീകരണം. ഡിറ്റനേറ്ററുകൾ പുനഃസ്ഥാപിച്ചശേഷം വൈകീട്ട് 5.10ന്​ വീണ്ടും സ്​ഫോടനം നടത്തിയെങ്കിലും പരാജയപ്പെട്ടു.

തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ ​േപ്രാജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം തകർക്കാൻ കരാർ ഏറ്റെടുത്തിരുന്നത്​. പാലം പൊളിക്കുന്നതി​​െൻറ ഭാഗമായി ശനിയാഴ്​ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർ​െപ്പടുത്തിയിരുന്നു. മുഴുവൻ പാസഞ്ചറുകളും റദ്ദാക്കി മറ്റ്​ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു.

രാവിലെ 9.30ന് പാലത്തി​െൻറ താഴെയുള്ള റെയിൽവേയുടെ വൈദ്യുതി ലൈൻ അഴിച്ചുമാറ്റി. തുടർന്ന് റെയിൽപാളം മണൽചാക്കുകൾ നിറച്ച് സുരക്ഷിതമായി മൂടി. അവശിഷ്​ടങ്ങൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ നേര​േത്ത പാലം പൂർണമായും ഇരുമ്പ് വല ഉപയോഗിച്ച് മൂടിയിരുന്നു. തുടർന്ന്​ റെയിൽവേ, ഫയർഫോഴ്​സ്​, പൊലീസ്​ തുടങ്ങിയവരുടെ പരിശോധനക്കുശേഷമായിരുന്നു സ്​ഫോടനം. പാലത്തി​െൻറ പലഭാഗങ്ങളിലായി സ്​ഫോടകവസ്​തുക്കൾ നിറച്ചാണ് പൊട്ടിച്ചത്. പക്ഷേ, സാങ്കേതികതകരാർ മൂലം ശ്രമം പരാജയപ്പെടുകയായിരുന്നു.

രണ്ടാമത് സ്​ഫോടനം നടത്തിയപ്പോൾ കൂടിയ അളവിലാണ് വെടിമരുന്നും ഡിറ്റനേറ്ററും നിറച്ചത്. അതിൽകൂടിയ അളവിൽ ഇവ നിറച്ച് വീണ്ടും സ്​ഫോടനം നടത്തിയാൽ സമീപത്തെ വീടുകൾക്കും തൊട്ടടുത്തുള്ള റെയിൽവേയുടെ പുതിയ മേൽപാലത്തിനും കേടുപാട്​ സംഭവിക്കുമെന്ന ആശങ്കയിലാണ് സ്​ഫോടനത്തിലൂടെ തർക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamindian railwaykerala newstrain servicemalayalam news
News Summary - Train Service More Delay in Kottayam Via -Kerala News
Next Story