Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം വഴി 24 വരെ...

കോട്ടയം വഴി 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കോട്ടയം വഴി 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
cancel

തിരുവനന്തപുരം: കോട്ടയം സെക്ഷനി​െല പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇൗമാസം 24 വരെ നീളുമെന്ന്​ റെയിൽവേ. റദ്ദാക്കലും വഴിതിരിച്ചുവിടലും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കും. ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649) 45 മിനിറ്റും ഞായർ, ചൊവ്വ ദിവസങ്ങളിൽ കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്​സ്​പ്രസ്​ (12625) കോട്ടയത്ത്​ 50 മിനിറ്റും ഇൗ ദിവസങ്ങളിൽ വൈകിയേക്കും.

കോർബ-തിരുവനന്തപുരം എക്​സ്​പ്രസ് (22647)​ 1.10 മണിക്കൂറും ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649 ) 45 മിനിറ്റും തിങ്കളാഴ്​ച കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്​സ്​പ്രസ്​ 50 മിനിറ്റും ഇൗ ദിവസം വൈകിയേക്കും. തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229), ഹസ്രത്ത്​ നിസാമുദ്ദീൻ-തിരുവനന്തപുരം എക്​സ്​പ്രസ്​ (22654), ഡെറാഡൂൺ-കൊച്ചുവേളി എക്​സ്​പ്രസ്​ (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്​സ്​പ്രസ്​ ട്രെയിനുകൾ ബുധനാഴ്​ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മും​ൈബ ജയന്തി ജനത എക്​സ്​പ്രസ്​ കോട്ടയം സെക്ഷനിൽ ഇൗദിവസം 1.20 മണിക്കൂർ വൈകും.

പൂർണമായി റദ്ദാക്കിയവ (ഞായറാഴ്​ച, തിങ്കൾ, ചൊവ്വ, ബുധൻ)

  • എറണാകുളം-കായംകുളം പാസഞ്ചർ (56387, കോട്ടയം വഴി)
  • കായംകുളം-എറണാകുളം പാസഞ്ചർ (56388, കോട്ടയം വഴി)
  • കൊല്ലം-എറണാകുളം മെമു (66300, കോട്ടയം വഴി)
  • എറണാകുളം-കൊല്ലം ​മെമു (66301, കോട്ടയം വഴി)
  • എറണാകുളം-കൊല്ലം മെമു (66307, കോട്ടയം വഴി)
  • കൊല്ലം-എറണാകുളം മെമു (66308, കോട്ടയം വഴി)

ബുധനാഴ്​ച മാത്രം പൂർണമായും റദ്ദാക്കിയവ

  • എറണാകുളം-കായംകുളം പാസഞ്ചർ (66381, ആലപ്പുഴ വഴി)
  • കായംകുളം-എറണാകുളം പാസഞ്ചർ (66382 ആലപ്പുഴ വഴി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrain cancelledtrain servicemalayalam news
News Summary - Train Service via kottayam Cancelled -Kerala News
Next Story