മണ്ണിടിച്ചിൽ: ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു
text_fieldsതിരുവനന്തപുരം: പാലക്കാട് ഡിവിഷൻ പരിധിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നുള് ള ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച പുറപ്പെടേണ്ട ലോകമാന്യതിലക്-ത ിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) പൂർണമായും റദ്ദാക്കി.
തിങ്കളാഴ്ച പുറപ്പെട്ട തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617), കൊച്ചുവേളി-പോർബന്ദർ സ്പെഷൽ പാസഞ്ചർ (09261) എന്നീ ട്രെയിനുകൾ ഷൊർണൂർ-പോടന്നൂർ-ഇൗറോഡ് വഴി തിരിച്ചുവിട്ടു.
തിങ്കളാഴ്ച പുറപ്പെട്ട തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ്(16334), ഞായറാഴ്ച പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്(12432), അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് (12484), നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്പ്രസ് (12618) എന്നിവയും വഴി തിരിച്ചുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
