Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുകളുടെ...

ട്രെയിനുകളുടെ ഘടനയിൽമാറ്റം; ഏറനാട് എക്സ്​പ്രസിന് നിയന്ത്രണം

text_fields
bookmark_border
train-info
cancel

തിരുവനന്തപുരം: നാല്​ എക്സ്​പ്രസ്​ െട്രയിനുകളിൽ ഒരു സ്ലീപ്പർക്ലാസ്​ കോച്ച് കുറച്ച്​ പകരം ഒരു എ.സി 3 ടയർ കോച്ച്​ കൂട്ടിച്ചേർത്തതായി റെയിൽവേ അറിയിച്ചു.
മാറ്റം വരുത്തുന്ന ട്രെയിനുകൾ ചുവടെ:
1. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം, സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്​റ്റ്​ എക്സ്​പ്രസുകൾ​.​ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ ജനുവരി 28 മുതലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ 29 മുതലും പ്രാബല്യത്തിൽവരും.
2. ചെന്നൈ സെൻട്രൽ-ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്​റ്റ്​ എക്സ്​പ്രസ്​ െട്രയിനുകൾ. ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ ജനുവരി 28 മുതലും ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ 29 മുതലും പ്രാബല്യത്തിൽവരും.
3. മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ മാവേലി എക്സ്​പ്രസ്​ െട്രയിനുകൾ. മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ ജനുവരി 28 മുതലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൽ 29 മുതലും പ്രാബല്യത്തിൽവരും.
4. മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ മലബാർ എക്സ്​പ്രസുകൾ. മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൽ ജനുവരി 30 മുതലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൽ 31 മുതലും പ്രാബല്യത്തിൽവരും.

വർക്കല ശിവഗിരിയിൽ താൽക്കാലിക സ്​റ്റോപ്​
തിരുവനന്തപുരം: ശിവഗിരി തീർഥാടനം കണക്കിലെടുത്ത് മൈസൂരു-കൊച്ചുവേളി-മൈസൂരു എക്സ്​പ്രസ്​ െട്രയിനുകൾക്ക് വർക്കല ശിവഗിരിയിൽ താൽക്കാലിക സ്​റ്റോപ്​ അനുവദിച്ചു. ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ ഒരു മിനിറ്റ്​ താൽക്കാലിക സ്​റ്റോപ്പാണ് അനുവദിച്ചത്​.

ഏറനാട് എക്സ്​പ്രസിന് നിയന്ത്രണം
തിരുവനന്തപുരം: പാലക്കാട്​ ഡിവിഷനിലെ വടകര-മാഹി റെയിൽവേ സ്​റ്റേഷനുകൾക്കിടയിലുള്ള പാലത്തിൽ എൻജിനീയറിങ്​ ജോലികൾ സുഗമമാക്കുന്നതിന് െട്രയിൻ നമ്പർ 16606 നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്​പ്രസിന്​​ ബുധനാഴ്​ച ഒന്നരമണിക്കൂർ നിയന്ത്രണമേർപ്പെടുത്തും.

പ്രത്യേക െട്രയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സേലം ഡിവിഷനിലെ ഈറോഡ്-സേലം വിഭാഗത്തിൽ എൻജിനീയറിങ്​ ജോലികൾ സുഗമമാക്കുന്നതിന് ശബരി സ്​പെഷൽ െട്രയിനി​െൻറ ചില സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
1. 07144 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്​പെഷൽ െട്രയിൻ ബുധനാഴ്​ച സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
2. 07110 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്​പെഷൽ െട്രയിൻ ഡിസംബർ 21, 24, 25, 31, ജനുവരി 05, 08, 12, 15 തീയതികളിൽ സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
3. 07136 നമ്പർ കൊല്ലം-ഹൈദരാബാദ്​ ശബരി സ്​പെഷൽ െട്രയിൻ 22ന് സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
4. 07142 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്​പെഷൽ െട്രയിൻ ജനുവരി നാല്​, ഏഴ്​, 11, 14, 16 തീയതികളിൽ സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
5. 07134 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്​പെഷൽ െട്രയിൻ ബുധനാഴ്​ച സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsmalayalam newsTrain Rescheduled
News Summary - Train Rescheduled -Kerala News
Next Story