ഇന്ന് മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം
text_fieldsതൃശൂർ: തൃശൂരിനും മുളങ്കുന്നത്തുകാവിനുമിടക്ക് ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ഈ മാസം 16 വരെ ട്രെയിനുകൾക്ക് ആഴ്ചയിൽ അഞ്ച് ദിവസം നിയന്ത്രണം ഏർപ്പെടുത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒഴികെയാണ് നിയന്ത്രണം. കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ വെള്ളിയാഴ്ച മുതൽ നാല് വരെയും ഏഴ് മുതൽ 11 വരെയും 14, 15 തീയതികളിലും ഷൊർണൂരിനും തൃശൂരിനുമിടയിൽ റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു.
തൃശൂർ-കണ്ണൂർ പാസഞ്ചർ രണ്ട് മുതൽ അഞ്ച് വരെയും എട്ട് മുതൽ 12 വരെയും 15, 16 തീയതികളിലും തൃശൂരിനും ഷൊർണൂരിനുമിടക്ക് റദ്ദാക്കും. കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് ഒന്ന് മുതൽ നാല് വരെയും ഏഴ് മുതൽ 11 വരെയും 14, 15 തീയതികളിലും മുളങ്കുന്നത്തുകാവ് വരെ മാത്രമേ സർവിസ് നടത്തുകയുള്ളൂ. രാത്രി പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് ഒന്ന് മുതൽ നാല് വരെയും ഏഴ് മുതൽ 11 വരെയും 14, 15 തീയതികളിലും 10.35ന് പകരം 10.50നാണ് പുറപ്പെടുക.
ഓഖ-എറണാകുളം എക്സ്പ്രസ് മൂന്നിനും 10നും ഗംഗാനഗർ-കൊച്ചുവേളി എക്സ്പ്രസ് ഏഴിനും 14നും ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് രണ്ടിനും ഒമ്പതിനും വരാവൽ-തിരുവനന്തപുരം എക്സ്പ്രസ് ഒന്നിനും എട്ടിനും മുളങ്കുന്നത്തുകാവിലോ വടക്കാഞ്ചേരിയിലോ ഒന്നര മണിക്കൂറോളം നിർത്തിയിടും.
ഹൈദരാബാദ്-കൊച്ചുവേളി സ്പെഷൽ ഫെയർ ട്രെയിൻ മൂന്നിനും പത്തിനും 35 മിനിറ്റും നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ഇതേ ദിവസങ്ങളിൽ 80 മിനിറ്റും വടക്കാഞ്ചേരിയിൽ പിടിച്ചിടും. പട്ന-എറണാകുളം എക്സ്പ്രസ് ഏഴ്, 14 തീയതികളിൽ വടക്കാഞ്ചേരിയിൽ 80 മിനിറ്റ് നിർത്തിയിടും. ഇതേ ദിവസങ്ങളിൽ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ വള്ളത്തോൾനഗറിൽ മുക്കാൽ മണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
