ഝാർഖണ്ഡ് തൊഴിലാളികൾ നാട്ടിലേക്ക് പുറപ്പെട്ടു
text_fieldsകോഴിക്കോട്: അന്തർ സംസ്ഥാന തൊഴിലാളികളുമായി ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ യാത്രപുറപ്പെട്ടു. കോഴിക്കോടുനിന്ന് ഝാർഖണ്ഡിലേക്ക് പ്രത്യേകം എർപ്പെടുത്തിയ നോൺസ്റ്റോപ് ട്രെയിനിലാണ് തൊഴിലാളികൾ മടങ്ങിയത്. മൂന്നുവയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾ ഉൾപ്പെടെ 1180 പേരാണ് ശനിയാഴ്ച ൈവകീേട്ടാടെ നാട്ടിലേക്ക് പുറപ്പെട്ടത്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കിലെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞവരാണിവർ. ഇൗ താലൂക്കുകളിൽ ഇനി ഝാർഖണ്ഡിലേക്ക് പോവാനുള്ളവരില്ല.
ക്യാമ്പുകളിൽനിന്നുതന്നെ പ്രാഥമിക ആേരാഗ്യ പരിശോധന നടത്തിയശേഷം 38 കെ.എസ്.ആർ.ടി.സി ബസുകളിൽ സമൂഹിക അകലം പാലിച്ചിരുത്തിയാണ് ഇവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഇവിടെയും ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾ പാലിച്ചായിരുന്നു നടപടിക്രമങ്ങൾ. തുടർന്ന് ഭക്ഷണകിറ്റും കുപ്പിവെള്ളവും നൽകിയശേഷം ഇവരെ ട്രെയിനുകളിലേക്ക് കയറ്റി യാത്രയാക്കുകയായിരുന്നു.
ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, പൊലീസ്, തൊഴിൽ വകുപ്പ്, റവന്യൂ വകുപ്പ് ഉൾപ്പെടെ സംയുക്തമായാണ് ഇവർക്ക് പോകാനുള്ള ക്രമീകരണങ്ങൾ റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തിയത്.
റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ച എല്ലാവരെയും മിഠായി നൽകിയാണ് സ്വീകരിച്ചത്. അണുമുക്തമാക്കിയ ശേഷം ഉച്ചയോടെ മംഗളൂരുവിൽനിന്ന് പുറപ്പെട്ട ട്രെയിൻ ൈവകീട്ട് ആറിന് കോഴിക്കോട് സ്റ്റേഷനിൽ എത്തുകയും രാത്രി ഏഴരയോടെ യാത്ര പുറപ്പെടുകയുമായിരുന്നു.
ട്രെയിൻ എത്തുന്നതിനുമുേമ്പ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമും അണുമുക്തമാക്കിയിരുന്നു. മറ്റന്നാളാണ് ട്രെയിൻ ഝാർഖണ്ഡിലെത്തുക. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, എ. പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല കലക്ടർ സാംബശിവറാവു, സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്, ഡി.സി.പി ചൈത്ര തെരേസ ജോൺ തുടങ്ങിയവർ അന്തർ സംസ്ഥാന തൊഴിലാളികളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
