സേലം, മധുര ഡിവിഷനുകളിൽ അറ്റകുറ്റപ്പണി; ട്രെയിൻ വൈകൽ തുടരും
text_fieldsപാലക്കാട്: തമിഴ്നാട്ടിലെ റെയിൽവേ ഡിവിഷനുകളിലും അറ്റകുറ്റപ്പണി സജീവമായതിനാൽ കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നത് മാസങ്ങൾ തുടരും. സേലം ഡിവിഷനിലും മധുര ഡിവിഷനിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ വൈകിയോടുന്നതോടെ സമയക്രമത്തിൽ മാറ്റം വരും.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള ട്രെയിനുകൾ വൈകുന്നതോടെ യാത്രക്കാർ ബുദ്ധിമുട്ടിലാകും. എന്ന് മുതൽ സമയക്രമം പാലിക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകുന്നില്ല. നേരത്തെ മേയോടെ കേരളത്തിൽ സമയക്രമം പാലിക്കുമെന്ന് അറിയിച്ചിരുന്നു. കേരളത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാകുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മഴയായതിനാൽ പലയിടത്തും ജോലി നിർത്തിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും സർവിസ് നടത്തുന്ന ട്രെയിനുകളെ ബാധിക്കാത്ത വിധമാണ് ഡിവിഷനുകളിലെ അറ്റകുറ്റപ്പണി.
വിവിധ ഡിവിഷനുകളിൽ അറ്റകുറ്റപ്പണി തുടങ്ങിയശേഷം മൂന്ന് മണിക്കൂറിലധികം ട്രെയിനുകൾ വൈകുന്നുണ്ടെങ്കിൽ മാത്രമാണ് വൈകലായി റെയിൽവേ കണക്കാക്കുന്നത്. ദീർഘദൂര ട്രെയിനുകളുടെ സമയത്തിൽ നേരിയ വ്യത്യാസം വരുന്നത് പ്രശ്നമായി കാണേണ്ടെന്ന നിലപാടിലാണ് റെയിൽവേ. സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം എറണാകുളം--ബംഗളൂരു ഇൻറർസിറ്റി, ചെന്നൈ എഗ്മോർ-മംഗളൂരു, തിരുവനന്തപുരം-ഹൈദരാബാദ് ശബരി , തിരുവനന്തപുരം-കോർബ തുടങ്ങിയ പ്രധാന ട്രെയിനുകൾക്ക് അര മണിക്കൂറിലധികം നിയന്ത്രണമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
