മലബാറിെൻറ വികസനം പറഞ്ഞ് അഞ്ച് ട്രെയിനുകൾക്ക് ഷൊർണൂരിലേക്ക് പ്രവേശനമില്ല
text_fieldsപാലക്കാട്: മലബാറിെൻറ റെയിൽവേ വികസനം പറഞ്ഞ് അഞ്ച് ദീർഘദൂര ട്രെയിനുകൾക്ക് ഏപ്രിൽ മാസം മുതൽ ഷൊർണൂരിലേക്ക് പ്രവേശനം നിഷേധിച്ച് റെയിൽവേ അധികൃതർ. ഇതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കും. ഷൊർണൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകൾ ഗുണകരമല്ലെന്നും റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ഉൾെപ്പടെയുള്ള അഞ്ച് ട്രെയിനുകൾ ഏപ്രിൽ മാസം മുതൽ ഷൊർണൂരിലേക്ക് വരേണ്ടതില്ലെന്നാണ് റെയിൽവേയുടെ തീരുമാനം. പകരം ഒറ്റപ്പാലം, വടക്കഞ്ചേരി സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും ധാരണയായിട്ടുണ്ട്. ഗൊരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് (ആഴ്ചയിൽ മൂന്ന് ദിവസം), ബറൂണി-എറണാകുളം (പ്രതിവാരം), ഇൻഡോർ-തിരുവനന്തപുരം അഹല്യ നഗരി (പ്രതിവാരം), കോർബ-തിരുവനന്തപുരം (ആഴ്ചയിൽ രണ്ട് തവണ), ധൻബാദ്-ആലപ്പുഴ ടാറ്റ നഗർ എക്സ്പ്രസ് (പ്രതിദിനം) എന്നീ ട്രെയിനുകളാണ് ഏപ്രിൽ മുതൽ ഷൊർണൂരിൽ പ്രവേശിക്കാതെ ലിങ്ക് ലൈൻ വഴി കടന്ന് പോവുക.
ഈ ട്രെയിനുകളുടെ സമയത്തിന് അനുബന്ധമായി െമമു ട്രെയിനുകൾ ആരംഭിച്ചേക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നുണ്ടെങ്കിലും ഉറപ്പ് നൽകാൻ ഒരുക്കമല്ല. പ്രവേശനം റദ്ദ് ചെയ്യുമെന്ന് പറഞ്ഞ അഞ്ച് ട്രെയിനുകളും ഷൊർണൂർ ജങ്ഷനിൽ ഒരു മണിക്കൂറോളം നിർത്തിയിട്ട് എൻജിൻ മാറ്റുന്നവയാണ്. ഈ ട്രെയിനുകളുടെ വരവ് ഇല്ലാതാവുന്നതോടെ ഓപ്പറേഷൻ വിഭാഗത്തിെൻറ ജോലിഭാരം കുറക്കാൻ സാധിക്കും. ഇവയുടെ ട്രാക്ക് ഫ്രീയാവുന്നതോടെ മലബാർ ഭാഗത്തേക്കുള്ള കൂടുതൽ ട്രെയിനുകൾ ഭാവിയിലുണ്ടാകുമെന്നും റെയിൽവേ അധികൃതർ പറയുന്നു.
പ്രവേശനം റദ്ദ് ചെയ്ത ട്രെയിനുകളിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലായി എത്തുന്നത്. ലിങ്ക് ലൈൻ വഴി ഷൊർണൂർ ഒഴിവാക്കി കടത്തിവിട്ടാൽ ഇവർക്കും സമയലാഭമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
