കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഒരുക്കമായി
text_fieldsന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ കേരളത്തിെലത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ ഒരുക്കം തുടങ്ങി.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളെയാണ് ആദ്യ ട്രെയിനില്‍ എത്തിക്കുക. കേരള ഹൗസ് കേന്ദ്രീകരിച്ച് യാത്രയുടെ ഏകോപനത്തിന് 011 23360322 നമ്പറില്‍ ഹെൽപ്ലൈനും കണ്ട്രോള് റൂമും തുടങ്ങി. ടിക്കറ്റ് നിരക്ക് കരുതണമെന്ന് കേരളഹൗസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.
ദുരിതത്തിലായ മലയാളികളില്‍ വിദ്യാര്‍ഥികളെ ആദ്യം എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് നോര്‍ക്ക അധികൃതർ ‘മാധ്യമ’ത്തോടു പറഞ്ഞു. ആദ്യയാത്രക്കുള്ള ട്രെയിന്‍ ഏറക്കുറെ തയാറായി.
ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ എത്തണം. അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പരിഗണിക്കാത്തതിനാല്‍ അലീഗഢ് സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികര്‍ക്ക് ആദ്യ ട്രെയിനില്‍ അവസരം ലഭിക്കില്ല. ജയ്പുര്‍ അടക്കം രാജസ്ഥാനിലും നിരവധി മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിയിട്ടുണ്ട്. ട്രെയിന്‍ സര്‍വിസ് തുടരുമെന്നും നോര്‍ക്ക അറിയിച്ചു.
അതിനിടെ, ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ ആദ്യ ട്രെയിനില്‍ കൊണ്ടുപോകാൻ നീക്കം നടക്കുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് മൂന്ന് ഗര്‍ഭിണികള്‍ അടക്കം 25ലേറെ മലയാളി നഴ്സുമാരാണ് കുടുങ്ങി കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
