Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് ട്രെയിൻ...

കാസർകോട് ട്രെയിൻ ഇടിച്ച് രണ്ടു പേർ മരിച്ചു

text_fields
bookmark_border
കാസർകോട് ട്രെയിൻ ഇടിച്ച് രണ്ടു പേർ മരിച്ചു
cancel

കുമ്പള: മൊഗ്രാലിൽ രണ്ടു തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ (22), ഇസ്റായീൽ (22) എന്നിവരാണ് മരിച്ചത്.

മൊഗ്രാൽ പുത്തൂരിൽനിന്ന് മൊഗ്രാൽ പാലത്തിലൂടെ നടന്നുവരുമ്പോൾ വ്യാഴാഴ്ച  ഉച്ചക്ക്​ 12.45ഓടെ കാസർകോട്ടു​ ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻറർസിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മീറ്ററുകളോളം വലിച്ചിഴക്കപ്പെട്ട് ചിന്നിച്ചിതറിയ നിലയിലായിരുന്നു.

തേപ്പ് തൊഴിലാളികളായിരുന്നു ഇരുവരും. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്​റ്റ്​ നടത്തി ശരീരഭാഗങ്ങൾ പോസ്​റ്റ്​മോർട്ടത്തിനയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTrain Hit peopleKasaragod death
News Summary - Train Hit Two Person and Dead in Kasaragod -Kerala News
Next Story