Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരിയില്‍ ട്രെയിനിടിച്ച് സഹോദരിമാരും കുഞ്ഞും മരിച്ചു
text_fieldsbookmark_border
തലശേരി: കണ്ണൂരിലെ തലശേരിയിൽ ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. തലശേരി റസ്റ്റ്ഹൗസിന് സമീപം ബദരിയ മൻസിലിൽ മഹമൂദിന്‍റെ ഭാര്യ നസീമ (50), മുബീന മൻസിലിൽ അഷ്റഫിന്‍റെ ഭാര്യ സുബൈദ, സുബൈദയുടെ പേരക്കുട്ടി അയ്ഹാൻ (2) എന്നിവരാണ് മരിച്ചത്.
വൈകീട്ട് 5.30ഒാടെ മാഹിക്കും തലശേരിക്കും ഇടയിൽ പുന്നോൽപെട്ടി പാലം റെയിൽവേ ഗേറ്റിൽവെച്ച് നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം.
ബന്ധുവിെൻറ വിവാഹ സൽക്കാരത്തിൽ പെങ്കടുക്കാനെത്തിയതാണ് മൂവരും. വീട്ടിൽ നിന്ന് റോഡിലേക്കുള്ള വഴിയിലേക്ക് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ വന്നിടിച്ചത്. 12ഒാളം വരുന്ന സംഘത്തിൽ ഏറ്റവും പിറകിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
Next Story
