Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി യുവാവ്...

മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ

text_fields
bookmark_border
shinoj
cancel

ബംഗളൂരു: ട്രെയിൻതട്ടി മലയാളി യുവാവ് മരിച്ച നിലയിൽ. കണ്ണൂർ പാനൂർ ചെറ്റക്കണ്ടി പനംപറത്ത് കൃഷ്​ണ​​െൻറയും ശാരദയ ുടെയും മകൻ ഷിനോജ് (32) ആണ് മരിച്ചത്. ബംഗളൂരുവിലെ ഹെഗ്ഡെ നഗറിലെ ബേക്കറിയിൽ പലഹാരങ്ങളുണ്ടാക്കുന്ന കുക്കായി ജോലി ചെയ്തുവരികയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതൽ ഷിനോജിനെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഉച്ചയോടെ ബംഗളൂരു കെ.ആർ.പുരം റെയിൽ​േവ സ്​റ്റേഷനു സമീപം ട്രാക്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കെ.ആർ.പുരം പൊലീസ് കേസെടുത്തു. ശിവാജി നഗർ ബോവറിങ് ആശുപത്രിയിൽ പോസ്​റ്റ്മോർട്ടത്തിനുശേഷം നടപടികൾ പൂർത്തിയാക്കി കെ.എം.സി.സി പ്രവർത്തകരുടെ സഹായ​േത്താടെ ബുധനാഴ്ച മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഷിംജിത്ത്, ഷിൽമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTrain hitmalayali Young Man
News Summary - Train hit and death in Malayali Young Man -Kerala News
Next Story