Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവുമായി പോയ...

ഇന്ധനവുമായി പോയ ട്രെയിനിന്​ ഒാട്ടത്തിനിടെ തീപിടിച്ചു; വൻദുരന്തം ഒഴിവായി

text_fields
bookmark_border
ഇന്ധനവുമായി പോയ ട്രെയിനിന്​ ഒാട്ടത്തിനിടെ തീപിടിച്ചു; വൻദുരന്തം ഒഴിവായി
cancel

കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്​സ്​ ട്രെയിനിന്​​ ഒാട്ടത്തിനിടെ തീപിടിച്ചു. ഒഴിവായത്​ വൻദുരന്തം. ​വെള്ളിയാഴ്​ച ഉച്ചക്ക്​ 1.15ന്​ കോട്ടയം മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍വേ ഗേറ്റിന്​ സമീപമായിരുന്നു സംഭവം. ഇരുമ്പനത്തെ ഇന്ത്യൻ ഓ‌യിൽ കോർപറേഷ​ൻ പ്ലാൻറിൽനിന്ന്​ ഇന്ധനവുമായി തമിഴ്‌നാട്ടിലെ തിരുനൽവേലിയിലേക്ക്​ പോയ ഗുഡ്​സ്​ ട്രെയിനാണ്​ അപകട​ത്തിൽപെട്ടത്​. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, നാഫ്‌ത ഇന്ധനങ്ങളാണ്​ ട്രെയിനിൽ ഉണ്ടായിരുന്നത്​. അപകടമറിഞ്ഞ്​ എത്തിയ അഗ്​നിരക്ഷ സേനയും പൊലീസും പരിശോധന നടത്തുന്നതിനിടെ ​െട്രയിൻ മുന്നോ​െട്ടടുത്തതും​ ആശങ്കക്കിടയാക്കി.

ട്രെയിൻ മുട്ടമ്പലം റെയിൽവേ ഗേറ്റ് കടന്നപ്പോഴാണ്​ ഒരു വാഗണി​​​െൻറ മുകളിൽ തീ കണ്ടത്​. നാട്ടുകാർ ബഹളംവെച്ച്​ വിവരം ഗാർഡിനെ അറിയിച്ചു. തുടർന്ന്​ ചുങ്കത്ത് കൊടൂരാറിന്​ മുകളിലെ പാലം കഴിഞ്ഞാണ്​ എൻജിൻ നിന്നത്. ​േലാക്കോ ​ൈപലറ്റ്​ ഇറങ്ങി പരിശോധന നടത്തിയെങ്കിലും തീ സ്വയം അണഞ്ഞിരുന്നു. അതിനിടെ,​ വിവരമറിഞ്ഞ്​ കോട്ടയത്തുനിന്ന്​ അഗ്​നിരക്ഷ സേനയുടെ രണ്ട്​ യൂനിറ്റ്​ എത്തി.

ടാങ്കറിലെ ഇന്ധനം ചോർന്നതിനൊപ്പം​ വൈദ്യുതി ലൈനിൽനിന്നുള്ള തീപ്പൊരി വീണതാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. പരിശോധനയില്‍ ഡീസല്‍ നിറച്ച വാഗണുകളിൽ ഇന്ധന ചോർച്ചയുള്ളതായി കണ്ടെത്തി. രണ്ടാമത്തെ തുരങ്കം കടന്നപ്പോള്‍ ടാങ്കറി​​​െൻറ അടപ്പിന്​ തകരാര്‍ സംഭവിക്കുകയും വൈദ്യുതി ലൈനുമായുള്ള സമ്പര്‍ക്കത്തില്‍ തീപിടി​െച്ചന്നുമാണ്​ സം​ശയം. പെ​െട്ടന്ന്​ ട്രെയിൻ നിർത്തിയതോടെ കൂടുതൽ ഇന്ധനം പുറത്തേക്ക്​ ഒഴുകിയെങ്കിലും തീയണഞ്ഞിരുന്നു. നേരിയ തീപ്പൊരിയായതിനാൽ വൻദുരന്തമാണ്​ ഒഴിവായത്​.

58 വാഗണി​ൽ 18ാം നമ്പറിലാണ്​​ ഇന്ധനചോർച്ച കണ്ടെത്തിയത്​. അഗ്​നിരക്ഷ സേനയും ഇൗസ്​റ്റ്​ പൊലീസും ട്രെയിനിൽ പരിശോധനയും നടത്തി. ഈസമയം മുന്നറിയിപ്പില്ലാതെ ട്രെയിൻ മുന്നോട്ടെടുത്തു. ട്രാക്കിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരടക്കം ഹോൺ കേട്ട് ഒാടിമാറിയതിനാൽ അപകടമൊഴിവായി. റെയിൽവേ സ്​റ്റേഷനിൽനിന്നുള്ള അറിയിപ്പ്​ ലഭിക്കും മു​േമ്പ സംഭവസ്ഥലത്തുനിന്ന്​ ട്രെയിൻ വിട്ടതായും പരാതിയുണ്ട്​. പിന്നീട്​ ചിങ്ങവനം സ്​റ്റേഷനിൽ ​നിർത്തി വിശദമായ സുരക്ഷപരിശോധന പൂർത്തിയാക്കി വൈകീട്ട്​ നാലിനാണ്​ ട്രെയിൻ പുറ​െപ്പട്ടത്​.

ഇതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം താളംതെറ്റി. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്​സ്​പ്രസ്​ ഉൾപ്പെടെ ട്രെയിനുകൾ വിവിധ സ്​റ്റേഷനുകളിൽ മൂന്നുമണിക്കൂറോളം പിടി​ച്ചിട്ടു. കേരള എക്‌സ്പ്രസ് ചങ്ങനാശ്ശേരിയിലും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഏറ്റുമാനൂരിലും മംഗലാപുരം-നാഗർകോവിൽ പരശുറാം എക്​സ്പ്രസ് പിറവം റോഡിലും പിടിച്ചിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newstrain Fire
News Summary - train Fired in Running in Kottayam -Kerala News
Next Story