Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താനൂരിൽ റെയിൽവേ പാളത്തിൽ വിള്ളൽ; ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
മലപ്പുറം: താനൂരിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. ചിറക്കൽ ഭാഗത്തെ പാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതേതുട ർന്ന് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ പിടിച്ചിട്ടിരുന്നു. രാവിലെ റെയിൽ പാളത്തിന് സമീപത്ത് കൂടി നടന്നു പോകുന്ന യാത ്രക്കാരനാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ കൈവശം ഉണ്ടായിരുന്ന വസ്ത്രം ഉയർത്തി കാട്ടി അതുവഴി വന്ന ട്രെയിൻ നിർത്തിച്ചതിനെ തുടർന്ന് വലിയ അപകടം ഒഴിവായി. ട്രെയിനിലെ ലോക്കോപൈലറ്റ് ആണ് വിവരം സ്റ്റേഷൻ അധികൃതരെ അറിയിച്ചു.
തകരാർ പരിഹരിച്ചതിനെ തുടർന്ന് 12 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നിരവധി ട്രെയിനുകൾ കടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് സംഭവം. പാളത്തിലെ വിള്ളൽ ഉടൻ തന്നെ പരിഹരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
