Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: പാലരുവി എക്​സ്​പ്രസ് മൂന്ന്​ മണിക്കൂർ പിടിച്ചിടും

text_fields
bookmark_border
അറ്റകുറ്റപ്പണി: പാലരുവി എക്​സ്​പ്രസ് മൂന്ന്​ മണിക്കൂർ പിടിച്ചിടും
cancel


തിരുവനന്തപുരം: പാലക്കാട്​-പുനലൂർ പാലരുവി എക്​സ്​പ്രസ്​ ഡിസംബർ ഒന്ന്​ മുതൽ തിരുനെൽവേലി വരെ സർവീസ്​ ദീർഘിപ്പിച്ച സാഹചര്യത്തിൽ അറ്റകുറ്റപ്പണികളുടെ പേരിൽ ഇൗ ട്രെയിന്​ ജനുവരി ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ തിയതികളിൽ ഏർ​െപ്പടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്​. ഇൗ ദിവസങ്ങളിൽ ട്രെയിൻ കായംകുളം-കരുനാഗപ്പള്ളി ​സെക്ഷനിൽ മൂന്ന്​ മണിക്കൂർ പിടിച്ചിട്ട ശേഷം തിരുനെൽവേലിയിലേക്ക്​ യാത്ര തുടരും. ശാസ്​താംകോട്ട യാർഡിലെ അറ്റകുറ്റപ്പണികൾ കാരണം ഇൗ നാല്​ ദിവസങ്ങളിലും പാലരുവി കായംകുളത്ത്​ യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്​.

അധിക സ്​റ്റോപ്പ്​ അനുവദിച്ചു
തിരുവനന്തപുരം: ധൻബാദ്​-ആലപ്പുഴ, ആലപ്പുഴ-ധൻബാദ്​ എക്​സ്​പ്രസുകൾക്ക്​ വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ അധിക സ്​റ്റോപ്പ്​ അനുവദിച്ചു. 1.48 ന്​ വട​ക്കാഞ്ചേരിയിൽ എത്തുന്ന ധൻബാദ്​ -ആലപ്പുഴ എക്​സ്​പ്രസ്​ (13351) 1.50 ന്​ യാത്ര തുടരും. വൈകുന്നേരം 3.15 ന്​ വടക്കാഞ്ചേരിയിലെത്ത ട്രെയിൻ 3.17 ന്​ യാത്ര പുനരാരംഭിക്കും. രാവിലെ 8.40 ന്​ വടക്കാഞ്ചേരിയിലെത്തുന്ന ആലപ്പുഴ-ധൻബാദ്​ എക്​സ്​പ്രസ്​ (13352 ) 8.42 ന്​ യാത്ര പുനരാരംഭിക്കും. ഒറ്റപ്പാലം റെയിൽവേ സ്​റ്റേഷനിൽ രാവിലെ 10.16 ന്​ എത്തി, 10.18 ന്​ യാത്ര തുടരും. 2018 ഏപ്രിൽ ഒന്നു മുതലാണ്​ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരിക.

താത്​കാലിക സ്​റ്റോപ്പ്​
തിരുവനന്തപുരം: തിരുവൈരാണികുളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്​ മൂന്ന്​ ട്രെയിനുകൾക്ക്​ ആലുവയിൽ ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെ താത്​കാലിക സ്​റ്റോപ്പ്​ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
12696 തിരുവനന്തപുരം-ചെന്നെ സൂപ്പർ ഫാസ്​റ്റ്​ (രാ​ത്രി 10.05), 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദി (രാവിലെ 9.02), 12082 തിരുവനന്തപുരം -കണ്ണൂർ ജനശതാബ്​ദി (വൈകുന്നേരം 7.01) എന്നീ ട്രെയിനുകൾക്കാണ്​ ഒരു മിനിട്ട്​ സ്​റ്റോപ്പുണ്ടാവുക.

അധിക കോച്ച്​
തിരുവനന്തപുരം: ​ഹൈദരാബാദ്​ -തിരുവനന്തപരും ശബരി എക്​സ്​പ്രസ്​ (17230), തിരുവനന്തപുരം-ഹൈദ്രാബാദ്​ ശബരി എക്​സ്​പ്രസ്​ (17229 )എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ അധിക കോച്ചുകളുടെ സമയപരിധി യാത്രക്കാരുടെ തിരക്ക്​ ശക്​തമായി തുടരുന്നതിനാൽ ദീർഘിപ്പിച്ചതായി റെയിൽവേ അറിയിച്ചു. ഹൈദ്രാബാദ്​ -തിരുവനന്തപരും എക്​സ്​പ്രസിൽ 2019 ജനുവരി ഒന്നുവരെയും തിരുവനന്തപുരം-ഹൈദ്രാബാദ്​ എക്​സ്​പ്രസിൽ 04.01.2019 ജനുവരി നാല്​ വരെയുമാണ്​ ഒരു സ്ലീപ്പർ​ കോച്ച്​ അധികമായുണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newstrain delaypalaruvi expressmalayalam news
News Summary - Train Delay Palaruvi Express indian railway -Kerala News
Next Story