Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ള​ത്തി​ൽ...

പാ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
പാ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു
cancel
camera_alt

അബ്​ദുല്ല, അസ്മ

ന​ന്തി​ബ​സാ​ർ (കോഴിക്കോട്): റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കാ​ൻ ഭാ​ര്യ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​ട​ലൂ​ര്‍ കോ​ടി​ക്ക​ല്‍ പു​തി​യോ​ട്ടി​ൽ മാ​ഹി അ​ബ്​​ദു​ല്ല (71), ഭാ​ര്യ എ​ല​ത്തു​ർ സ്വ​ദേ​ശി​നി അ​സ്മ (56) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

ന​ന്തി​യി​ല്‍ നി​ന്നു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ദു​ല്ല റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്നു​പോ​യ​താ​യി പ​റ​യു​ന്നു. തൊ​ട്ട​ടു​ത്താ​ണ് ഇ​വ​ര്‍ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന വീ​ട്. ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭ​ര്‍ത്താ​വി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​സ്മ. ഇ​തി​നി​ട​യി​ലെ​ത്തി​യ ട്രെ​യി​ൻ ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഭാ​ര്യ ആ​സ്യ മ​രി​ച്ച​തി​നു​ശേ​ഷം അ​സ്​​മ​യെ വി​വാ​ഹം ക​ഴി​ച്ച​താ​ണ്. മ​ക്ക​ൾ: ജ​മീ​ല, നൗ​ഷാ​ദ്, ഷ​റ​ഫു​ദ്ദീ​ൻ (ഇ​രു​വ​രും കു​വൈ​ത്ത്), റ​ഷീ​ദ, റ​ബീ​ന. മ​രു​മ​ക്ക​ൾ: സീ​ന​ത്ത്, സ​ജ്‌​ന, മു​സ്ത​ഫ പു​തു​ക്കു​ടി, അ​ഷ്‌​റ​ഫ്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentkoyilandycouple death
Next Story