Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വരുന്നത്​ സ്​ഥിതി ഗുരുതരമാക്കും -മുഖ്യമന്ത്രി

text_fields
bookmark_border
മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വരുന്നത്​ സ്​ഥിതി ഗുരുതരമാക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തിലേക്ക്​ മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വരുന്നത്​ സ്​ഥിതി സങ്കീർണമാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തി​​​െൻറ പലഭാഗത്തുനിന്നും ട്രെയിനുകൾ വരുന്നുണ്ട്​. ഇതിൽ വരുന്നവർ നിർബന്ധമായും രജിസ്​റ്റർ ​ചെയ്​തിരിക്കണം. ട്രെയിനിൽ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചാൽ മാത്രമേ ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിയൂ. അല്ലാത്തപക്ഷം രോഗവ്യാപനം ഉണ്ടാകൻ സാധ്യതയുണ്ട്​​. ട്രെയിനിൽ വരുന്നവരെ പരിശോധനക്ക്​ ശേഷം ക്വാറ​ൈൻറനിൽ അയക്കുകയാണ് ചെയ്യുന്നത്​​. 

ആരും ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനമല്ല സർക്കാറിനുള്ളത്​. എന്നാൽ, കഴിഞ്ഞദിവസം മുംബൈയിൽനിന്ന്​ വരുന്ന ട്രെയിൻ സംബന്ധിച്ച്​ യാതൊരു വിവരവും കേന്ദ്രം നൽകിയിരുന്നില്ല. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചു. എന്നാൽ, മറ്റൊരു ട്രെയിൻകൂടി ഇത്തരത്തിൽ അയക്കാൻ ​ശ്രമമുണ്ടായി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്​ തീരുമാനം റദ്ദാക്കുകയായിരുന്നു.

വിദേശത്തുനിന്ന്​ വരുന്നവരുടെ കാര്യത്തിൽ ആശങ്കവേണ്ട. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നുണ്ട്​. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. പക്ഷെ, എല്ലാവരെയും ഒരുമിച്ച്​ കൊണ്ടുവരാൻ കഴിയില്ല. രോഗ വ്യാപനം കൂടുതലുള്ള സ്​ഥലങ്ങളിൽനിന്ന്​ വരുന്നവരെ കരുതലോടെ സ്വീകരിക്കാൻ തന്നെയാണ്​ തീരുമാനം. മുൻഗണന പ്രകാരം നാട്ടിൽ വരണം. വിദേശത്തുനിന്ന്​ വരുന്നവരുടെ വിദ്യാർഥികൾക്ക്​ കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കാൻ സഹായമൊരുക്കും. വിദേശത്തുനിന്ന്​ വരുന്നവർ സർക്കാർ ക്വാറ​ൈൻറന്​ ഫീസ്​ നൽകേണ്ടി വരും. പാവപ്പെട്ടവർക്ക്​ കൂടി താങ്ങാവുന്ന രീതിയിലായിരിക്കും തുക നിശ്ചയിക്കുക.

ഹോട്ട്​സ്​​േപാട്ടിൽനിന്ന്​ വരുന്നവുരടെ കാര്യത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. പുറത്തുനിന്ന്​ തൊഴിലാളികളെ കൊണ്ടുവരു​േമ്പാൾ പാസടക്കമുള്ള നടപടികൾ കരാറുകാർ എടുക്കണം. ഇവർക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovidPinarayi Vijayan
News Summary - train coming without information is dangerous
Next Story