Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഹാർ ഒരുങ്ങിയില്ല;...

ബിഹാർ ഒരുങ്ങിയില്ല; തൊഴിലാളികൾക്ക്​ മടങ്ങാനുള്ള മൂന്ന്​ ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
train
cancel

കോഴിക്കോട്​: അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ സ്വന്തം നാടു​കളിലേക്ക്​ മടങ്ങാനായി സംസ്ഥാനത്തു നിന്ന്​ പുറപ്പെ​േടണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ എന്നിവിടങ്ങളിൽ നിന്ന്​ പുറപ്പെ​േടണ്ടിയിരുന്ന ട്രെയിനുകളാണ്​ റദ്ദാക്കിയത്​. 

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാലാണ്​ ട്രെയിനുകൾ റദ്ദാക്കിയതെന്നാണ്​ വിശദീകരണം. കേരളത്തിൽ നിന്ന്​ ഇന്ന്​ ട്രെയിനുകൾ അയക്കേണ്ടതില്ലെന്ന്​ ബിഹാർ സർക്കാർ റെയിൽവെയെ അറിയിക്കുകയായിരുന്നു. 

റെയിൽവെ അധികൃതരാണ്​ ട്രെയിൻ റദ്ദാക്കിയ കാര്യം ജില്ല കലക്​ടർമാരെ അറിയിച്ചത്​.  തൊഴിലാളികൾ കൂട്ടത്തോടെ തിരികെയെത്തുമ്പോൾ അവരെ  പുനരധിവസിപ്പിക്കാനും നിരീക്ഷണത്തിലാക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടില്ലാത്തതിനാലാണ്​ തൊഴിലാളികളെ ഇപ്പോൾ അയക്കേണ്ടതില്ലെന്ന്​ ബിഹാർ അറിയിച്ചത്​. 

ഞായറാഴ്​ച മാത്രം 1100ഓളം ആളുകളെയാണ്​ കോഴിക്കോട്​ നിന്ന്​ ബിഹാറിലേക്ക്​ കൊണ്ടുപോയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharkerala newstrain cancelledmalayalam newsmigrant labours
News Summary - train cancelled for return migrant labourers to bihar -kerala news
Next Story