Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിന്​...

ട്രെയിനിന്​ മുന്നിൽനിന്ന്​ രക്ഷപ്പെടാൻ ആറ്റിലേക്ക്​ ചാടിയ യുവാവ്​ മരിച്ചു; രണ്ടുപേർ രക്ഷപ്പെട്ടു

text_fields
bookmark_border
ട്രെയിനിന്​ മുന്നിൽനിന്ന്​ രക്ഷപ്പെടാൻ ആറ്റിലേക്ക്​ ചാടിയ യുവാവ്​ മരിച്ചു; രണ്ടുപേർ രക്ഷപ്പെട്ടു
cancel

കോട്ടയം: ട്രെയിനിന്​ മുന്നിൽനിന്ന്​ രക്ഷപ്പെടാൻ നീലിമംഗലം പാലത്തിൽനിന്ന്​ ആറ്റിലേക്ക്​ ചാടിയ യുവാവ്​ മരിച ്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. തെങ്ങുകയറ്റ തൊഴിലാളി ഏറ്റുമാനൂർ വയല വള്ളിക്കാട്ട്​ സ്വദേശി സാ ബുവാണ്​ (40) മരിച്ചത്​. ഇടുക്കി പടമുഖം മുകളേൽ ഷി​േൻറാ, വള്ളിക്കാട്ട് കിഴക്കേൽ ആൻറണി എന്നിവരാണ്​ രക്ഷപ്പെട്ടത്​. ഇവർക്കൊപ്പം ആൻറണിയുടെ മരുമകൻ വീനിതും ഉണ്ടായിരു​െന്നങ്കിലും സംഭവസമയം മറ്റൊരിടത്തായിരുന്നു. വെള്ളിയാഴ്​ച ഉച ്ചക്ക്​ 12.45ഓടെയായിരുന്നു അപകടം.​ റെയിൽപാളത്തിലൂടെ നടന്നുവരവെ, പിന്നിൽനിന്ന്​ എത്തിയ വിശാഖപട്ടണം-കൊല്ലം സ്​പ െഷൽ ട്രെയിനി​​​​െൻറ ഹോൺ ശബ്​ദം കേട്ടപ്പോൾ സാബു ആറ്റിലേക്ക്​ ചാടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഷി​േൻറായും ആൻറണിയും പറയുന്നതിങ്ങനെ: തെങ്ങുകയറ്റ തൊഴിലാളികളായ നാലുപേരും വള്ളിക്കാട്ടുനിന്നു രാവിലെയാണ്​ പ്രദേശത്ത്​ എത്തിയത്​. ഗാന്ധിനഗർ, നീലിമംഗലം ഭാഗത്തെ വീടുകളിലെ തെങ്ങിൽ കയറി. തുടർന്ന്​​ ഗാന്ധിനഗറിൽ പോയി ഭക്ഷണം കഴിച്ച്​ വീണ്ടും തെങ്ങിൽ കയറാൻ റെയിൽപാളത്തിലൂടെ നടന്നുവരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിനീത്​ നീലിമംഗലത്തിന് അൽപം മുമ്പ് വലതുഭാഗത്തെ വീടുകളിലേക്ക്​ പണി തിരക്കിപോയിരുന്നു. മറ്റ്​ മൂന്നുപേരും മുന്നോട്ടുനടന്നു. നീലിമംഗലം പാലത്തി​​​​െൻറ മറുകരയിൽ നിൽക്കാനാണ് ഇവരോട്​ വിനീത് പറഞ്ഞിരുന്നത്. ഷി​േൻറായും ആൻറണിയും സാബുവും റെയിൽവേ പാലത്തി​​​​െൻറ മധ്യഭാഗത്ത്​ എത്തിയപ്പോഴാണ്​ ഏറ്റുമാനൂർ ഭാഗത്തുനിന്ന്​ കോട്ടയം ഭാഗത്തേക്ക്​ വരുന്ന ട്രെയിനി​​​​െൻറ ഹോൺ ശബ്​ദം കേട്ടത്​. ഇതോടെ രക്ഷപ്പെട്ടോടായെന്ന്​ പറഞ്ഞ്​ ഷി​േൻറാ മുന്നോ​ട്ടോടി. ​െതാട്ടുപിന്നാലെ ആൻറണിയും കുതിച്ചു. ഇരുവരും പാലം കടന്നതിനുപിന്നാലെയാണ്​ ട്രെയിൻ വന്നത്​. എന്നാൽ, തോളിൽ തേങ്ങയും തൂക്കി വരുകയായിരുന്ന സാബുവിന്​ രക്ഷപ്പെടാനായില്ല.

സാബുവും രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ ട്രെയിൻ പോയശേഷം ഷി​േൻറായും ആൻറണിയും പിന്നാലെ വന്ന വിനീതും തിര​െഞ്ഞങ്കിലും കണ്ടെത്താനായില്ല. ഇതോടെ പുഴയിൽ വീണിട്ടുണ്ടാകുമെന്ന​ സംശയത്തെ തുടർന്ന്​ വിവരം അഗ്​നിരക്ഷ സേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്ന്​ എത്തിയ അഗ്‌നിരക്ഷ സേന നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചക്ക്​ 1.45ന്​ മീനച്ചിലാറി​​​െൻറ കൈവഴിയായ പാലത്തി​​​​െൻറ ചുവട്ടിൽനിന്ന്​ സാബുവി​​​​െൻറ മൃതദേഹം കണ്ടെടുത്തു. പോസ്​റ്റ്​മോർട്ടം നടപടികൾ​ക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആൻറണിയുടെ കാലിന്​ നിസ്സാര പരിക്കേറ്റു. പാലത്തിൽ കാൽനടക്കാർക്ക്​ കയറിനിൽക്കാൻ ഇടനാഴി ഇല്ലാത്തതും അപകടത്തിന്​ കാരണമായി.

കാൽനടക്കാർക്ക് നിൽക്കാൻ സംവിധാനമില്ലാതെ നീലിമംഗലം പാലം
കോട്ടയം: നിരവധി പ്ര​േദശവാസികൾ കാൽനടക്ക്​ ഉപയോഗിക്കുന്ന നീലിമംഗലം പാലത്തിൽ സുരക്ഷ സംവിധാനമൊരുക്കണമെന്ന ആവശ്യത്തിന്​ ഏറെ പഴക്കമുണ്ട്​. ട്രെയിനിന്​ കടന്നുപോകാൻ​ മാത്രം സംവിധാനമുള്ള പാലത്തിലൂടെ​ അക്കരെ ഇക്കരെ സഞ്ചരിക്കുന്നത് നിരവധി പേരാണ്​​. ​​പാളത്തിലൂടെ എളുപ്പമാർഗം സഞ്ചരിക്കുന്നതിനിടെ നിരവധി ജീവനും ​െപാലിഞ്ഞിട്ടുണ്ട്​. ഈ സാഹചര്യത്തിൽ കാൽനടക്കാർക്ക്​ ട്രെയിൻ വരു​േമ്പാൾ കയറിനിൽക്കാൻ പാലത്തിൽ സംവിധാനമൊരുക്കണമെന്ന്​ പ്രദേശവാസികൾ ആവശ്യമുന്നയിച്ച്​ തുടങ്ങിയിട്ട്​ നാളുകളായി. പാതയിരട്ടിപ്പിക്കലി​​​െൻറ ഭാഗമായി നിർമിക്കുന്ന രണ്ടാംപാതയിൽ സുരക്ഷ സംവിധാനം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്​ നാട്ടുകാർ.

കഴിഞ്ഞ പ്രളയകാലത്തും നീലിമംഗലം പാലം വാർത്തശ്രദ്ധ നേടിയിരുന്നു. മീനച്ചിലാറ്റിൽ ജലനിരപ്പ്​ ഉയർന്നതോടെ അപകടത്തിലായ പാലത്തിലൂടെ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നു. നേര​േത്ത പാലത്തി​​​െൻറ രണ്ടുവശങ്ങളിലും കാൽനടക്കാർക്ക്​​ നിൽക്കാൻ സൗകര്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നിലവിൽ പാലത്തി​​​െൻറ ഇരുവശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന ഇരുമ്പുബീമുകൾ മാത്രമാണുള്ളത്. പാലത്തി​​​െൻറ മുകളിൽ ഇരുമ്പുതകരങ്ങൾ നിരത്തിയിട്ടുണ്ട്. നടക്കുമ്പോഴുണ്ടാകുന്ന ശബ്​ദവും ഇളക്കവും ഇതുവഴി ആദ്യമെത്തുന്ന ആരെയും ഭയപ്പെടുത്തും. നീലിമംഗലത്തെ അപകടവിവരമറിഞ്ഞ്​ നിരവധിപേരാണ്​ എത്തിയത്​. അഗ്​നിരക്ഷ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നതറിഞ്ഞ്​ സമാന്തരമായുള്ള എം.സി റോഡിലെ പാലത്തിൽ കാഴ്​ചക്കാർ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathtrain
News Summary - train accident death
Next Story