Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഛേദിക്കുന്ന മൊബൈൽ...

വിഛേദിക്കുന്ന മൊബൈൽ നമ്പറുകൾ എല്ലാ മാസവും അറിയിക്കണമെന്ന്​ ട്രായ്​

text_fields
bookmark_border
trai
cancel

തൃ​ശൂ​ർ: ക​ണ​ക്​​ഷ​ൻ റ​ദ്ദാ​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ എ​ല്ലാ മാ​സ​വും അ​റി​യി​ക്ക​ണ​മെ​ന്ന്​ മ ൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ( ‘ട്രാ​യ്​’) ഉ​ത്ത​ര​വ്. ഉ ​പ​ഭോ​ക്താ​വ്​ ഉ​പേ​ക്ഷി​ച്ച സ്വ​ഭാ​വ​ത്തി​ലു​ള്ള​തോ സ്ഥി​ര​മാ​യി വിഛേ​ദി​ച്ച​തോ ആ​യ ന​മ്പ​ർ ക​മ്പ​നി മ​റ്റൊ​രു ഉ​പ​ഭോ​ക്താ​വി​ന്​ അ​നു​വ​ദി​ക്കു​േ​മ്പാ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സു​ര​ക്ഷി​ത​ത്വ പ്ര​ശ്​​നം ഒ​ഴി​വാ​ക്കാ​നാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ ട്രാ​യ്​ വി​ശ​ദീ​ക​ര​ണം. ഈ​മാ​സം മു​ത​ൽ ഇ​ത്ത​രം ന​മ്പ​റു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.

ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ 30 വ​രെ സ്ഥി​ര​മാ​യി വിഛേ​ദി​ച്ച ന​മ്പ​റു​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന​കം ട്രാ​യ്​​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. ട്രാ​യ്​​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ഡി​സം​ബ​ർ എ​ട്ടി​ന്​ ഇ​ത്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​ഭോ​ക്താ​വി​​െൻറ തി​രി​ച്ച​റി​യ​ൽ വി​വ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഈ ​പ​ട്ടി​ക പ​രി​ശോ​ധി​ക്കാം.

എ​ല്ലാ മാ​സ​വും എ​ട്ടി​ന്​ തൊ​ട്ട്​ മു​മ്പു​ള്ള മാ​സം വിഛേ​ദി​ക്ക​പ്പെ​ട്ട ന​മ്പ​റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ത്​ അ​ടു​ത്ത​മാ​സം ഏ​ഴ്​ വ​രെ സൈ​റ്റി​ൽ കാ​ണാം. പി​ന്നീ​ട്​ ഇ​ത്​ ശേ​ഖ​ര​ത്തി​ലേ​ക്ക്​ മാ​റ്റും. ഈ ​ഡാ​റ്റാ​ബേ​സ്​ 12 മാ​സം നി​ല​നി​ർ​ത്തും.ബാ​ങ്ക്​ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​വ്​ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ വിഛേ​ദി​ച്ച വി​വ​രം അ​റി​യാ​തി​രു​ന്നാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളോ ഒ.​ടി.​പി (വ​ൺ ടൈം ​പാ​സ്​​വേ​ഡ്) പോ​ലു​മോ ആ ​ന​മ്പ​റി​ലേ​ക്ക്​ പോ​യേ​ക്കാ​മെ​ന്നും ഇ​ത്​ സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ ഭീ​ഷ​ണി​യാ​ണെ​ന്നു​മാ​ണ്​ ട്രാ​യ്​ പ​റ​യു​ന്ന​ത്. ഇ​ത്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ ‘മൊ​ബൈ​ൽ ന​മ്പ​ർ അ​സാ​ധു​വാ​ക്ക​ൽ പ​ട്ടി​ക’​ത​യാ​റാ​ക്കു​ന്ന​ത്.

ന​മ്പ​ർ റ​ദ്ദാ​ക്കി പു​തി​യ ക​ണ​ക്​​ഷ​ൻ എ​ടു​ക്കു​േ​മ്പാ​ൾ അ​ക്കാ​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ അ​റി​യി​ക്കു​ന്നി​ല്ല. ഇ​ത്​ സു​ര​ക്ഷി​ത​ത്വ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. വിഛേ​ദി​ക്ക​പ്പെ​ട്ട ന​മ്പ​റു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ു​േ​മ്പാ​ൾ നി​യ​മ​വ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ട്രാ​യ്​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച ക​മ്പ​നി​ക​ൾ​ക്ക്​ അ​യ​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traikerala newsmobile connectionsmalayalam news
News Summary - Trai on delete number-India news
Next Story