Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്പെഷ‍്യൽ...

ശബരിമല സ്പെഷ‍്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന് ദാരുണാന്ത‍്യം

text_fields
bookmark_border
ശബരിമല സ്പെഷ‍്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന് ദാരുണാന്ത‍്യം
cancel

തിരുവല്ല: പത്തനതിട്ടയിൽ ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥന്‍ മരിച്ചു. എരുമേലി – പമ്പ ശബരിമല പാതയിലാണ് ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടായത്. തിരുവല്ല ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രഞ്ജിത്താണ് മരിച്ചത്. തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ വൈകുന്നേരമായിരുന്നു അപകടം.

കുത്തനെയുള്ള ഇറക്കത്തിൽ നിന്നു വന്ന ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം തെറ്റി എതിരെ വന്ന നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിയുകയായിരുന്നു. അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. കണമലയിലെ ഫോറസ്റ്റ് വകുപ്പിന്റെയും വാഹനം ഇതിൽ ഉൾപ്പെടുന്നു.ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയതായിരുന്നു രഞ്ജിത്ത്. മറ്റ് ഉദ്യോഗസ്ഥർക്ക് ആർക്കും ഗുരുതര പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamtittafireforceDeathnewsaccidentnews
News Summary - Fire force vehicle on Sabarimala special duty overturns; official dies tragically.
Next Story