Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗതാഗത നിയമലംഘനം: പണി...

ഗതാഗത നിയമലംഘനം: പണി കൂടുക കോടതികൾക്ക്

text_fields
bookmark_border
trafic-fine
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തോ​ടെ കോ​ട​തി​ക​ള ു​ടെ ജോ​ലി​ഭാ​ര​ം കൂടും. വ​ൻ തു​ക പി​ഴ​യ​ട​ക്കാ​ൻ ചെ​ക്ക്​ മെ​മ്മോ ന​ൽ​കി വാ​ഹ​ന ഉ​ട​മ​ക​ളെ കോ​ട​തി​യി​ലേ ​ക്ക​യ​ക്കാ​നാ​ണ്​ നീ​ക്കം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും മൊ​ബൈ​ൽ കോ​ട​തി​ക​ൾ വേ​ണ​മെ​ന്ന ്​ ഗ​താ​ഗ​ത​വ​കു​പ്പ്​ ആ​വ​ശ്യ​മു​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ ഇൗ​ടാ​ക് കു​ന്ന​ത്​​ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ശ​നി​യാ​ഴ്ച​ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ക്കും. നി​ല​വി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന പി​ഴ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. പി​ഴ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങു​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​മു​യ​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

മാ​ത്ര​മ​ല്ല, വ​ൻ തു​ക പി​ഴ​യ​ട​ക്കാ​ൻ പ​ണ​മി​ല്ലെ​ങ്കി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ല​വേ​ദ​ന​യാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ചെ​ക്ക്​ മെ​മ്മോ ന​ൽ​കി പി​ഴ അ​ട​യ്​​ക്കാ​ൻ കോ​ട​തി​യി​ലേ​ക്ക്​ അ​യ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ചെ​ക്ക്​ മെ​മ്മോ ന​ൽ​കു​ന്ന ന​ട​പ​ടി പൊ​ലീ​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത്​ വ​ർ​ഷ​ന്തോ​റും 80 ല​ക്ഷം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്. ഇ​തി​ൽ ഒ​രു ല​ക്ഷം കോ​ട​തി​ക​ളി​ലെ​ത്തി​യാ​ൽ​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​കും. നി​ല​വി​ലെ കേ​സ​ു​ക​ൾ​ത​ന്നെ കെ​ട്ടി​ക്കി​ട​ക്കു​ക​യും അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ഭാ​രം കൂ​ടി വ​രി​ക. വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും ​അ​ധ്വാ​ന​വും ചെ​ല​വും കൂ​ടും. 1000 രൂ​പ പി​ഴ അ​ട​​ക്കാ​ൻ വ​ക്കീ​ൽ ഫീ​സ​ട​ക്കം അ​ധി​ക തു​ക ചെ​ല​വാ​കും. ​

കേന്ദ്രത്തിന്​ മൗനം
തിരുവനന്തപുരം: മോ​േട്ടാർ വാഹനപിഴയിൽ ഇളവ്​ ആവശ്യപ്പെട്ട്​ ​കേ​ന്ദ്ര ഉപരിതല മ​ന്ത്രാലയത്തിന്​ സംസ്ഥാനം കത്തയച്ചെങ്കിലും മറുപടിയില്ല. 16നാണ്​ മന്ത്രി എ.കെ. ശശീ​ന്ദ്രൻ കത്തയച്ചത്​. തീരുമാനമോ നടപടിയോ ഉണ്ടാകാത്ത കത്തിടപാടുകൾക്ക്​ പോലും പൊതുവായ പ്രതികരണങ്ങൾ ലഭിക്കാറുണ്ട്​. ഇക്കുറി അതും ഉണ്ടായില്ല. ഇളവ്​ പോയിട്ട്​, കത്തിനോട്​ പോലും കേന്ദ്രത്തിൽനിന്ന്​ നിശ്ശബ്​ദത തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്​ച ചേരുന്ന ഉന്നതതല യോഗത്തിനും പിഴയിൽ നിസ്സഹായതയാകും പ്രകടിപ്പിക്കാനുണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstraffic violenceCourt Work
News Summary - Traffic Violence: Court Work is Increased -Kerala News
Next Story