കോഴിക്കോട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം: പട്ടാള പള്ളി -ടൗൺ ഹാൾ റോഡ് അടച്ചിടും, ബസുകൾ വഴിതിരിച്ചുവിടും
text_fieldsകോഴിക്കോട്: നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്നുമുതൽ (നവംബർ 3) പൂർണമായും അടച്ചിടും. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിടും. എൽ.ഐ.സി ബസ്‍സ്റ്റോപ്പിൽ ബസുകൾ വരില്ല.
സ്വകാര്യവാഹനങ്ങൾ എസ്.ബി.ഐ ജങ്ഷൻ വഴി പോകണം:
പുതിയ ബസ്‍സ്റ്റാൻഡ് പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് എൽ.ഐ.സി -മാനാഞ്ചിറ-ടൗൺഹാൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷനിൽ നിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ് ബി ഐ ജംഗ്ഷൻ – ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
ബസ്സുകൾ വഴിതിരിച്ചുവിടും:
- ദീർഘദൂര ബസുകൾ:
കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി തൊട്ടിൽപാലം ഭാഗത്തേക്ക് പോകേണ്ട ദീർഘദൂര ബസ്സുകൾ സ്റ്റേഡിയം ജങ്ഷൻ പുതിയറ, അരയിടത്ത് പാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ് ഹിൽ ചുങ്കം വഴി പോകേണ്ടതാണ്.
- ഹ്രസ്വദൂര ബസുകൾ:
കൊയിലാണ്ടി, ബാലുശ്ശേരി മറ്റ് ഹ്രസ്വദൂര റൂട്ടിൽ ഓടുന്ന ബസുകൾ പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് എസ്.ബി.ഐ ജങ്ഷൻ, ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷൻ വഴി പോകേണ്ടതാണ്.
- സിറ്റി ബസുകൾ:
മാവൂർ റോഡ് ജങ്ഷൻ ഭാഗത്തുനിന്നു വന്ന്, എൽ.ഐ.സി വഴി പോകേണ്ട സിറ്റി ബസുകൾ എസ്.ബി.ഐ ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷൻ വഴി പോകേണ്ടതാണ്.
വൺവേ റോഡുകൾ ടു വേ ആകും
ട്രാഫിക് ക്രമീകരണങ്ങൾക്കായി പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷൻ മുതൽ എസ്.ബി.ഐ ജങ്ഷൻ വരെയുള്ള വൺവേ റോഡും, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ എസ് ബി ഐ വരെയുള്ള വൺവേ റോഡും ടു വേ ആക്കുന്നതാണെന്ന് കോഴിക്കോട് പൊലീസ് ഇൻസ്പെക്ടർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂണിറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

