Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറം പാലത്തിൽ...

കുറ്റിപ്പുറം പാലത്തിൽ പകലും ഭാഗിക നിയന്ത്രണം

text_fields
bookmark_border
കുറ്റിപ്പുറം പാലത്തിൽ പകലും ഭാഗിക നിയന്ത്രണം
cancel

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ പ​ക​ലും ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വെ​ ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഒ​രു ഭാ​ഗ​ത്തു​കൂ​ടി മാ​ത്ര​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​േ​മ്പാ​ൾ കോ​ൺ​​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം അ​ട​ർ​ന്ന് പോ​കു​ന്ന​തി​നാ​ലാ​ണി​ത്.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന രാ​ത്രി ഒ​മ്പ​ത്​ മു​ത​ൽ രാ​വി​ലെ ആ​റ​ു വ​രെ​യു​ള്ള പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​ന​ത്തി​ന് പു​റ​മെ​യാ​ണ് പ​ക​ൽ സ​മ​യ​ത്തെ ഭാ​ഗി​ക നി​യ​ന്ത്ര​ണം. മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന വ​രു​ത്തി പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​സി. എ​ക്​​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഇ​സ്മ​യി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ല​ത്തി​​െൻറ ഒ​രു ഭാ​ഗ​ത്തു​​കൂ​ടി സ​ഞ്ച​രി​ക്കാം.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​തു​വ​ഴി പോ​കാം: കോ​ഴി​ക്കോ​ട് നി​ന്ന്​ തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ളാ​ഞ്ചേ​രി​യി​ല്‍നി​ന്ന് കൊ​പ്പം, പ​ട്ടാ​മ്പി, പെ​രു​മ്പി​ലാ​വ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ പു​ത്ത​ന​ത്താ​ണി​യി​ല്‍നി​ന്ന്​ പ​ട്ട​ര്‍ന​ട​ക്കാ​വ്-​തി​രു​നാ​വാ​യ-​ബി.​പി അ​ങ്ങാ​ടി-​ച​മ്ര​വ​ട്ടം വ​ഴി​യോ പോ​ക​ണം. തൃ​ശൂ​രി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍ എ​ട​പ്പാ​ളി​ല്‍നി​ന്ന് തി​രി​ഞ്ഞ് പൊ​ന്നാ​നി, ച​മ്ര​വ​ട്ടം വ​ഴി​യും പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKuttippuram Bridge
News Summary - traffic regulation in kuttippuram bridge
Next Story