Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോറി കേടായി;...

ലോറി കേടായി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

text_fields
bookmark_border
താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​തക്കുരു​ക്ക്
cancel
camera_alt

ഏ​ഴാം വ​ള​വി​ന് താ​ഴെ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ, താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​തക്കുരു​ക്ക്

വൈ​ത്തി​രി: ക്രി​സ്മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ജി​ല്ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​വ​രും മ​റ്റു യാ​ത്ര​ക്കാ​രും ശ​നി​യാ​ഴ്ച മ​ണി​ക്കൂ​റു​ക​ളോ​ളം ചു​ര​ത്തി​ൽ കു​ടു​ങ്ങി. വ​യ​നാ​ട് ചു​രം ആ​റാം വ​ള​വി​ൽ ലോ​റി ത​ക​രാ​റി​ലാ​യി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ടോ​ടെ​യാ​ണ് 14 ച​ക്ര ലോ​റി ആ​ക്സി​ൽ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ​ത്‌. ചു​ര​ത്തി​ൽ അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. അ​ടി​വാ​രം പൊ​ലീ​സ്, ഹൈ​വേ പൊ​ലീ​സ്, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

പ​ത്ത​ര​യോ​ടെ​യാ​ണ് ലോ​റി ന​ന്നാ​ക്കി​യ ശേ​ഷം ത​ട​സ്സം നീ​ങ്ങി​യ​ത്. വാ​ഹ​ന ബ​ഹു​ല്യം കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റെ സ​മ​യം നീ​ണ്ടു. ഗ​താ​ഗ​ത ത​ട​സ്സം നീ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ഹ​ന​നി​ര കൂ​ടു​ത​ലാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​ൺ വേ ​ആ​യി​ട്ടാ​ണ് ക​ട​ന്നു​പോ​യ​ത്‌. ഇ​തി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ ഏ​ഴാം വ​ള​വി​ന് താ​ഴെ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞു. ആ​ള​പാ​യ​മി​ല്ല. ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsThamarassery passTraffic jam
News Summary - Traffic jam at Thamarassery pass
Next Story