മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: ഹരജികൾ ഇന്ന് ഹൈകോടതി പരിഗണിക്കും
text_fieldsകേരള ഹൈകോടതി
കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹരജികൾ ഇന്ന് ഹൈകോടതി പരിഗണിക്കും. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങൾ ദേശീയപാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പാലിയേക്കര ടോൾ പിരിവിനുള്ള സ്റ്റേ മാറ്റുകയുള്ളൂവെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു.
ഗതാഗതക്കുരുക്ക് പ്രശ്നത്തിൽ ഭാഗിക പരിഹാരമുണ്ടായതായി ഹൈകോടതിയിൽ ജില്ല കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 18 നിർദേശങ്ങൾ നൽകിയിരുന്നതിൽ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പൊലീസും ഗതാഗത വകുപ്പും ഉറപ്പാക്കിയതായി തൃശൂർ ജില്ല കലക്ടർ അറിയിച്ചു. മറ്റുള്ളവയിൽ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനായി കലക്ടർ നൽകിയ നിർദേശങ്ങളെല്ലാം പാലിച്ചതായി ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി. തുടർന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഹരജി ഇന്ന് പരിഗണിക്കാനായി ഡിവിഷൻ ബെഞ്ച് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

