Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒടുവിൽ മലയിറങ്ങി...

ഒടുവിൽ മലയിറങ്ങി ബോർഡ്; ‘യുവതികൾ കയറേണ്ട’, എ​തി​ർ​പ്പ് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും

text_fields
bookmark_border
Sabarimala
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മു​ൻ​നി​ല​പാ​ടി​ൽ​നി​ന്ന്​ മ​ല​ക്കം​മ​റി​ഞ്ഞ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ്. യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യെ എ​തി​ർ​ക്കാ​നും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് സു​പ്രീം​കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കാ​നും തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു. പു​തി​യ നി​ല​പാ​ട് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ എ​തി​ർ​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. കാ​ല​ങ്ങ​ളാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ആ​ചാ​ര​ങ്ങ​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ അ​ഭി​പ്രാ​യം. അ​ത് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബോ​ർ​ഡ് ഒ​രി​ക്ക​ലും യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല. വ്യ​ക്തി​ക​ൾ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടാ​കാം. 2020ൽ ​അ​റി​യി​ച്ച​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ടാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ർ​ഡി​ന് ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല. നി​ല​വി​ലു​ള്ള ഉ​ത്ത​ര​വി​നെ സു​പ്രീം​കോ​ട​തി​യി​ൽ എ​തി​ർ​ക്കും. നി​ല​പാ​ട് കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ല​മാ​യി അ​റി​യി​ക്കും-​കെ. ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്​ മാ​ർ​ച്ച് 15ന​കം ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളോ​ടെ​ല്ലാം വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന​ത്. നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് യു​വ​തീ​പ്ര​വേ​ശ​നം പ്ര​മേ​യ​മാ​യാ​ണ് ബോ​ർ​ഡ് പ​രി​ഗ​ണി​ച്ച​ത്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തീ​പ്ര​വേ​ശ​ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു 2020ൽ ​സു​പ്രീം​കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ട്. എ​ന്നാ​ൽ, അ​തി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​യു​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ച്ച​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​വും വി​ഷ​യം ച​ർ​ച്ച ചെ​യ്ത്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ കൈ​ക്കൊ​ള്ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom BoardAyyappaSabarimalaKerala
News Summary - Traditions should be preserved in Sabarimala - Devaswom Board
Next Story