Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറക്കുമതി നികുതി വർധിപ്പിച്ചത് സ്വർണ കള്ളക്കടത്ത് കൂട്ടുമെന്ന് വ്യാപാരികൾ

text_fields
bookmark_border
ഇറക്കുമതി നികുതി വർധിപ്പിച്ചത് സ്വർണ കള്ളക്കടത്ത് കൂട്ടുമെന്ന് വ്യാപാരികൾ
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി നികുതി കൂട്ടിയത് സ്വർണത്തിന്റെ കള്ളക്കടത്ത് വർധിപ്പിക്കുമെന്ന് വ്യാപാരികൾ. നികുതി 15 ശതമാനമായി വർധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യം മനസ്സിലാക്കുന്നുവെങ്കിലും നികുതി കൂട്ടിയത് സ്വർണ കള്ളക്കടത്ത് കൂട്ടുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ ആശിഷ് പിതെ പറഞ്ഞു. വിഷയം ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ സർക്കാറുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറക്കുമതിയിലൂ​ടെയാണ് രാജ്യത്ത് കൂടുതൽ സ്വർണ ആവശ്യങ്ങൾ നിറവേറ്റുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ മേഖല സി.ഇ.ഒ പി.ആർ. സോമസുന്ദരം പറഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞതിനിടെ തീരുവ വർധിപ്പിച്ചത് സ്ഥിതി കൂടുതൽ മോശമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന കഴിഞ്ഞാൽ ലോകത്ത് സ്വർണ ഉപയോക്താക്കളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traders say increase in import duty will increase gold smuggling
Next Story