Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരട്ടൽ വേണ്ടെന്ന്​...

വിരട്ടൽ വേണ്ടെന്ന്​ വ്യാപാരികൾ; എന്തു വന്നാലും നാളയും മറ്റന്നാളും കടകൾ തുറക്കും

text_fields
bookmark_border
വിരട്ടൽ വേണ്ടെന്ന്​ വ്യാപാരികൾ; എന്തു വന്നാലും നാളയും മറ്റന്നാളും കടകൾ തുറക്കും
cancel

തിരുവനന്തപുരം: വ്യാപാരികളെ വിരട്ടാൻ ആരും ശ്രമിക്കേണ്ടെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ടി.നസറുദ്ദീൻ. പല മുഖ്യമന്ത്രിമാരും തന്നെ ഇതിന്​ മുമ്പ്​ വിരട്ടാൻ നോക്കിയിട്ടുണ്ട്​. എന്തു വന്നാലും നാളയും മറ്റന്നാളും വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കും. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറന്ന്​ പ്രവർത്തിക്കുമെന്നായിരുന്നു വ്യാപാരികൾ അറിയിച്ചത്​. തുടർന്ന്​ മുഖ്യമന്ത്രി ചർച്ചക്ക്​ വിളിച്ചതോടെയാണ്​ കടുത്ത തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറിയത്​. മുഴുവൻ ദിവസവും കോവിഡ്​ മാനദണ്ഡം പാലിച്ച്​ കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ്​ വ്യാപാരികളുടെ ആവശ്യം.

സർക്കാറിന്‍റെ കോവിഡ്​ നിയന്ത്രണങ്ങൾ അശാസ്​ത്രീയമാണെന്ന വാദവും വ്യാപാരികൾ ഉന്നയിച്ചിരുന്നു. നേരത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാന വാദഗതിയുമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Traders say all shops will be open on Saturday and Sunday
Next Story