Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാ​പാരി​ക​ൾ...

വ്യാ​പാരി​ക​ൾ ശ്ര​ദ്ധി​ക്കു​ക: ചരക്കുകൾ കൊണ്ടുപോകുമ്പോൾ ഇക്കാര്യങ്ങൾ പാലിക്കണം; നടപടി ശക്തമാക്കി ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗം

text_fields
bookmark_border
വ്യാ​പാരി​ക​ൾ ശ്ര​ദ്ധി​ക്കു​ക: ചരക്കുകൾ കൊണ്ടുപോകുമ്പോൾ ഇക്കാര്യങ്ങൾ പാലിക്കണം; നടപടി ശക്തമാക്കി ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗം
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി.​എ​സ്.​ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം സ​ജീ​വ​മാ​കു​ന്നു. ഓ​ണ​ക്കാ​ല​ത്ത് നി​കു​തി വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നും നി​കു​തി വ​രു​മാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ന്റെ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ജീ​വ​മാ​ണെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പ്ര​ത്യേ​ക ഡ്രൈ​വു​മാ​യി വ​കു​പ്പ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.

ബി​ൽ ന​ൽ​കാ​തെ​യു​ള്ള വി​ൽ​പ​ന ക​ണ്ടെ​ത്ത​ൽ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബി​ൽ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ൽ, പാ​ർ​സ​ൽ ഓ​പ​റേ​റ്റ​ർ​മാ​ർ, ഗോ​ഡൗ​ണു​ക​ൾ, ച​ര​ക്ക് നീ​ക്കം എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

വ്യാ​പാരി​ക​ൾ ശ്ര​ദ്ധി​ക്കു​ക:

  • കൃ​ത്യ​മാ​യ ടാ​ക്സ് ഇ​ൻ​വോ​യ്സ് / ബി​ൽ, ശ​രി​യാ​യ ജി.​എ​സ്.​ടി ന​മ്പ​ർ, സാ​ധ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, അ​ള​വ്/​എ​ണ്ണം, കൃ​ത്യ​മാ​യ നി​കു​തി​നി​ര​ക്ക് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ഒ​റി​ജി​ന​ൽ ഇ​ൻ​വോ​യ്സ് എ​ന്നി​വ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം.
  • നി​ശ്ചി​ത പ​രി​ധി​യി​ൽ കൂ​ടു​ത​ൽ (50,000 രൂ​പ​ക്ക് മു​ക​ളി​ൽ) മൂ​ല്യ​മു​ള്ള ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​മ്പോ​ൾ യാ​ത്ര​തി​രി​ക്കു​ന്ന​തി​ന് മു​മ്പ് ജി.​എ​സ്.​ടി പോ​ർ​ട്ട​ൽ വ​ഴി സാ​ധു​ത​യു​ള്ള ഇ-​വേ ബി​ൽ ത​യാ​റാ​ക്ക​ണം.
  • പാ​ർ​സ​ൽ, കൊ​റി​യ​ർ എ​ന്നി​വ അ​യ​ക്കു​ന്ന​യാ​ളു​ടെ​യും ല​ഭി​ക്കേ​ണ്ട​യാ​ളു​ടെ​യും യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.
  • ച​ര​ക്കി​ന്റെ യ​ഥാ​ർ​ഥ അ​ള​വും വി​വ​ര​ങ്ങ​ളും ബി​ല്ലി​ലോ ഡെ​ലി​വ​റി ച​ലാ​നി​ലോ ഉ​ള്ള ക​ണ​ക്കു​ക​ളു​മാ​യി കൃ​ത്യ​മാ​യി ഒ​ത്തു​പോ​ക​ണം.
  • ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ കൈ​വ​ശം ക​രു​ത​ണം.
  • ഡ്രൈ​വ​ർ​മാ​രും വാ​ഹ​ന ഉ​ട​മ​ക​ളും രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സൂ​ക്ഷി​ക്ക​ണം.
  • കൃ​ത്യ​മാ​യ ടാ​ക്സ് ബി​ല്ലി​ല്ലാ​തെ ച​ര​ക്കു​ക​ൾ ക​ട​ത്ത​രു​ത്.
  • കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ മു​ൻ​പ് ഉ​പ​യോ​ഗി​ച്ച​തോ ആ​യ ഇ-​വേ ബി​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​രു​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTtax cutKerala News
News Summary - Traders be alert: Follow these rules while transporting goods; GST Enforcement intensifies action
Next Story