കടം കൊടുക്കാത്തതിന് കച്ചവടക്കാരായ ദമ്പതികൾക്ക് മർദനം
text_fieldsകൂളിമുട്ടം തട്ടുങ്ങലിൽ അക്രമം നടന്ന സ്ഥാപനം
മതിലകം: കടം കൊടുക്കാത്തതിന് കച്ചവടക്കാരായ ദമ്പതികളെ അക്രമി ചവിട്ടിവീഴ്ത്തിയതായി പരാതി. കൂളിമുട്ടം തട്ടുങ്ങലിൽ ശനിയാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. ചവിട്ടേറ്റ കൂളിമുട്ടം ഉണ്ണിയമ്പാട്ട് ഷംസുദ്ദീൻ, ഭാര്യ ഫാത്തിമ എന്നിവരെ കൊടുങ്ങല്ലുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മകൻ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള തട്ടുങ്ങല്ലിലെ ഫാൻസി, വസ്ത്ര സ്ഥാപനങ്ങളിലായിരുന്നു നിസാം എന്നയാളുടെ പരാക്രമം.
ഷാനവാസ് സ്ഥലത്തില്ലാത്തതിനാൽ മാതാപിതാക്കളാണ് കച്ചവടം നോക്കുന്നത്. ഫാൻസി ഷോപ്പിലെത്തിയ നിസാം മോതിരം എടുത്തണിഞ്ഞ് പുറത്തേക്ക് പോവുകയായിരുന്നു. പണം ചോദിച്ചപ്പോൾ രോഷാകുലനായി ദമ്പതികളെ മാറി മാറി മർദിക്കുകയായിരുന്നുവത്രെ. സ്ഥാപനത്തിലെ സാധനങ്ങൾ ഇയാൾ നശിപ്പിക്കുകയും ചെയ്തു. മതിലകം പൊലീസ് സ്ഥലത്തെത്തി. അക്രമിക്കെതിരെ ശക്തമായ നടപടി വേണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

