ട്രേഡ് യൂനിയൻ നേതാവ് കെ. രവീന്ദ്രൻ നിര്യാതനായി
text_fieldsതൃശൂർ: മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കെ. രവീന്ദ്രൻ (68) നിര്യാതനായി. വെളിയന്നൂർ കണക്കത്ത് പരേതയായ വിശാലം അമ്മയുടെയും മണ്ണത്ത് രാമൻ മേനോന്റെയും മകനാണ്. ഭാര്യ: പരേതയായ രമ. മക്കൾ: ദിവ്യ (പോസ്റ്റ് ഓഫിസ്, പാലക്കാട്), ദീപു (സീമൻസ്, ബംഗളൂരു). മരുമക്കൾ: അഭിജിത്ത്, ശ്രുതി. സംസ്കാരം ചൊവ്വാഴ്ച നടക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ചീഫ് അസോസിയേറ്റായി 2016ൽ വിരമിച്ചു. തൃശൂരിലെ എസ്.ബി.ഐ ജീവനക്കാരുടെ സംഘടന നേതാവായിരുന്ന കെ. രവീന്ദ്രൻ, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ (കേരള സർക്കിൾ) തൃശൂർ മൊഡ്യൂൾ ആദ്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള സർക്കിൾ വെൽഫെയർ കമ്മിറ്റിയംഗം, ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് തൃശൂർ ജില്ല സെക്രട്ടറി, യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് തൃശൂർ ജില്ല കൺവീനർ എന്നീ ചുമതലകളിലും പ്രവർത്തിച്ചിരുന്നു.
നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ മൊഡ്യൂൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോൺട്രാക്ട് ആൻറ് കഷ്വൽ ലേബറേഴ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക പ്രസിദ്ധീകരണ കൂട്ടായ്മയായ 'ബാങ്ക് വർക്കേഴ്സ് കൾച്ചറൽ ഫോറ'ത്തിന്റെ തുടക്കകാലം മുതലുള്ള ട്രഷററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

