Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാര കരാർ;...

വ്യാപാര കരാർ; കേരളത്തിന്​ മധുരം പൊതിഞ്ഞ ​പ്രഹരം

text_fields
bookmark_border
വ്യാപാര കരാർ; കേരളത്തിന്​ മധുരം പൊതിഞ്ഞ ​പ്രഹരം
cancel

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യു​മാ​യു​ള്ള പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ തീ​രു​വ​യി​ൽ വ​ന്ന ഇ​ള​വു​ക​ൾ ആ​ശ്വാ​സം പ​ക​രു​മ്പോ​ഴും മ​റു​വ​ശ​ത്ത്​ ഫ​ല​ത്തി​ൽ തീ​രു​വ കൂ​ടി​യ​തും ക​യ​റ്റു​മ​തി മേ​ഖ​ല നേ​രി​ടു​ന്ന പ്രാ​യോ​ഗി​ക വെ​ല്ലു​വി​ളി​ക​ളും പ്ര​ഹ​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ കേ​ര​ളം. 50 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ക​ര​ച്ചു​ങ്കം 18 ആ​യി കു​റ​യു​ന്നു​വെ​ന്ന്​ പ​റ​യു​മ്പോ​ഴും ഒ​രു വ​ർ​ഷം മു​മ്പ്​ ​മൂ​ന്നു​മു​ത​ൽ 10 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന സ്ലാ​ബി​ൽ​നി​ന്ന്​ ഫ​ല​ത്തി​ൽ 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ വ​ർ​ധ​ന വ​ന്നു​വെ​ന്ന​താ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലേ​ക്ക് ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള പ​ല ഇ​റ​ക്കു​മ​തി മേ​ഖ​ല​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ അ​മേ​രി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും അ​വ പ്ര​ദേ​ശി​ക വി​പ​ണി​യെ വി​ഴു​ങ്ങാ​നും കാ​ര​ണ​മാ​യേ​ക്കാം. അ​മേ​രി​ക്ക​യി​ലെ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളോ​ടും സ​ബ്സി​ഡി ല​ഭി​ക്കു​ന്ന ക​ർ​ഷ​ക​രോ​ടും മ​ത്സ​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കു​മോ എ​ന്ന​തും വ​ലി​യ ചോ​ദ്യ​മാ​ണ്. റ​ബ​ർ ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച്​ ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത് തി​രി​ച്ച​ടി​യാ​ണ്.

വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള സി​ന്ത​റ്റി​ക് റ​ബ​ർ ഇ​റ​ക്കു​മ​തി കൂ​ടു​ന്ന​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വാ​ഭാ​വി​ക റ​ബ​റി​ന്റെ വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​കു​മോ എ​ന്ന​താ​ണ്​ ആ​ശ​ങ്ക. ഇ​റ​ക്കു​മ​തി തീ​രു​വ 25 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് റ​ബ​ർ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​ന്ന​താ​ണ്​ ഗൗ​ര​വ​ത​രം. താ​രി​ഫു​ക​ൾ കു​റ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ പ്ര​ധാ​ന​മാ​ണ് വ്യാ​പാ​ര​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും നീ​ക്കം ചെ​യ്യു​ക എ​ന്ന​ത്. കേ​ര​ള​ത്തി​ലെ ക​യ​റ്റു​മ​തി​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലെ ക​ർ​ശ​ന​മാ​യ സാ​നി​റ്റ​റി ആ​ൻ​ഡ് ഫൈ​റ്റോ​സാ​നി​റ്റ​റി (എ​സ്.​പി.​എ​സ്) നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ ത​ന്നെ വ​ലി​യ ത​ട​സ്സ​മാ​ണ്. കീ​ട​നാ​ശി​നി​ക​ളു​ടെ അ​ള​വ്, ഭ​ക്ഷ്യ സു​ര​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യി​ൽ അ​മേ​രി​ക്ക പു​ല​ർ​ത്തു​ന്ന വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം പ​ല​പ്പോ​ഴും ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ തി​രി​ച്ച​യ​ക്കാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത്​ ഇ​നി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​കും. ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ കൃ​ഷി​രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trade agreementfree trade agreementKerala
News Summary - Trade agreement; A sweet blow for Kerala
Next Story