Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാക്ക്​ നവീകരണം:...

ട്രാക്ക്​ നവീകരണം: മൂന്ന്​ ട്രെയിനുകളുടെ സർവിസിലും സമയത്തിലും മാറ്റം

text_fields
bookmark_border
train track
cancel

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക്​ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മൂ​ന്ന്​ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. 06495 തൃ​​ശൂ​ർ-​കോ​ഴി​ക്കോ​ട്​ അ​ൺ റി​സ​ർ​വ്​​ഡ്​ എ​ക്സ്​​പ്ര​സ്​ സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. നി​ല​വി​ൽ വൈ​കു​ന്നേ​രം 6.40 ന്​ ​ഷൊ​ർ​ണൂ​രി​ൽ എ​ത്തി​യി​രു​ന്ന ഈ ​ട്രെ​യി​ൻ ഒ​മ്പ​ത്​ മു​ത​ൽ 6.45 നാ​കും എ​ത്തു​ക.

ആ​ല​പ്പു​ഴ വ​ഴി ഓ​ടി​യി​രു​ന്ന 06442 കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ കോ​ട്ട​യം വ​ഴി​യാ​കും സ​ർ​വി​സ്​ ന​ട​ത്തു​ക. നി​ല​വി​ൽ ​കൊ​ല്ല​ത്തു​നി​ന്ന്​ രാ​​ത്രി 9.15 ന്​ ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി 9.05 നാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക. അ​തേ​സ​മ​യം എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ലെ എ​ത്തി​ച്ചേ​ര​ൽ സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

06661 പു​ന​ലൂ​ർ-​കൊ​ല്ലം മെ​മു പു​ന​ലൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ മാ​റ്റം​വ​രും. നി​ല​വി​​ലെ പു​റ​പ്പെ​ട​ൽ രാ​ത്രി 7.50 ന്​ ​ആ​ണെ​ങ്കി​ൽ ഇ​നി​യ​ത്​ 7.25 ന്​ ​ആ​യി മാ​റും. കൊ​ല്ല​ത്ത്​ എ​ത്തു​ന്ന സ​മ​യം നി​ല​വി​ലെ 9.05 എ​ന്ന​ത്​ 8.40 ആ​യും.

അറ്റകുറ്റപ്പണി: മൂന്ന്​ ട്രെയിനുകൾക്ക്​ നിയ​ന്ത്രണം

തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ, ക​ള​മ​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ​ഗ​താ​ഗ​ത നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

സെ​പ്​​റ്റം​ബ​ർ 11, 25 തീ​യ​തി​ക​ളി​ലെ ചെ​ന്നൈ എ​ഗ്​​മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സ്​ എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ സെ​പ്​​റ്റം​ബ​ർ എ​ട്ട്, 19, 29 തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ്​ (16348) യാ​ത്രാ​മ​ധ്യേ 45 മി​നി​റ്റും സെ​പ്​​റ്റം​ബ​ർ 12ലെ ​എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി (16305) 30 മി​നി​റ്റും വൈ​കും.

കൊച്ചുവേളി-താമ്പരം സ്​പെഷൽ 10ന്​

തി​രു​വ​ന​ന്ത​പു​രം: തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ താ​മ്പ​ര​ത്തേ​ക്ക്​ സ്​​പെ​ഷ​ൽ​ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. സെ​പ്​​റ്റം​ബ​ർ പ​ത്തി​ന്​ വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി-​താ​മ്പ​രം സൂ​പ്പ​ർ​ഫാ​സ്റ്റ്​ (06048) അ​ടു​ത്ത​ദി​വ​സം ഉ​ച്ച​ക്ക്​​ 12ന്​ ​താ​മ്പ​ര​ത്തെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train timetrain schedule
News Summary - track repair Change in service and timing of three trains
Next Story