അറ്റകുറ്റപ്പണി: ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു
text_fieldsപാലക്കാട്: പ്രളയത്തിന് ശേഷം ട്രാക്കിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ നാല് ദിവസത്തേക്ക് ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു. 56664 കോഴിക്കോട്-തൃശൂർ പാസഞ്ചർ, 56663 തൃശൂർ-കോഴിക്കോട് പാസഞ്ചർ എന്നിവയാണ് ഷൊർണൂരിനും തൃശൂരിനും ഇടയിൽ വ്യാഴാഴ്ച മുതൽ സെപ്റ്റംബർ രണ്ടുവരെ ഭാഗികമായി റദ്ദ് ചെയ്തത്.
10 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട‌് തീയതികളിൽ 10 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. 56043-56044 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ, 56333-56334 പുനലൂർ-കൊല്ലം-പുനലൂർ, 56365- 56366 ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ, 56373- 56374 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ, 56387-56388 എറണാകുളം-കായംകുളം-എറണാകുളം (കോട്ടയം വഴി) എന്നിവയാണ‌് റദ്ദാക്കിയത‌്.
സെപ്റ്റംബർ രണ്ടുവരെ 56663-56664 തൃശൂർ-കോഴിക്കോട‌് -തൃശൂർ പാസഞ്ചർ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവിസ‌് നടത്തില്ല. വ്യാഴാഴ‌്ചത്തെ 56335-56336 ചെേങ്കാട്ട- കൊല്ലം-ചെേങ്കാട്ട പാസഞ്ചർ റദ്ദാക്കി. വ്യാഴാഴ‌്ച 16305 എറണാകുളം-കണ്ണൂർ ഇൻറർസിറ്റി ഷൊർണൂരിൽനിന്നാണ‌് യാത്ര തിരിക്കുക.
16306 കണ്ണൂർ-എറണാകുളം-ഇൻറർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. വ്യാഴാഴ‌്ച 16606 നാഗർകോവിൽ-മംഗളൂരു ഏറനാട‌് എക‌്സ‌്പ്രസ‌് എറണാകുളത്തിനും കോഴിക്കോടിനുമിടയിൽ സർവിസ‌് നടത്തില്ല. 16605 മംഗളൂരു-നാഗർകോവിൽ ഏറനാട‌് എക‌്സ‌്പ്രസ‌് കോഴിക്കോടിനും നാഗർകോവിലിനുമിടയിൽ സർവിസ‌് നടത്തില്ല.
കാർവാർ-ബംഗളൂരു െട്രയിൻ സെപ്റ്റംബർ ഒന്ന് വരെ റദ്ദാക്കി
മംഗളൂരു: പാലക്കാട്, ഷൊർണൂർ വഴിയുള്ള കാർവാർ-ബംഗളൂരു െട്രയിൻ സെപ്റ്റംബർ ഒന്ന് വരെ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ െറയിൽവേ അറിയിച്ചു. മണ്ണിടിച്ചിൽ കാരണം കണ്ണൂർ-കാർവാർ-ബംഗളൂരു, യശ്വന്ത്പൂർ-മംഗളൂരു ജങ്ഷൻ െട്രയിനുകൾ നിർത്തലാക്കിയതിന് പിന്നാലെയാണിത്. തുടർച്ചയായ മലയിടിച്ചിലിനെത്തുടർന്ന് ഷിറാദിഘട്ട് വഴിയുള്ള വാഹനഗതാഗതം മുടങ്ങിയിരിക്കുകയാണ്. െട്രയിൻ സർവിസ് കൂടി നിലച്ചതോടെ യാത്രക്കാർ വഴിമുട്ടിയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
