അറ്റകുറ്റപ്പണി: അഞ്ച് ട്രെയിനുകൾ വൈകും
text_fieldsതിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികൾ കാരണം അഞ്ച് ട്രെയിനുകൾക്ക് ഒാക്ടോബർ ഏഴ്, 10, 12, 13 തീയതികളിൽ നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. രാത്രി 9.25ന് ഗുരുവായൂരിൽനിന്ന് യാത്ര തുടേങ്ങണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) രണ്ട് മണിക്കൂർ വൈകി രാത്രി 11.25 നേ യാത്ര ആരംഭിക്കൂ.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് തൃശൂർ സെക്ഷനിൽ 90 മിനിറ്റ് നിയന്ത്രിക്കും. ബിലാസ്പുർ-തിരുനെൽവേലി എക്സ്പ്രസിന് (16348 ) 180 മിനിറ്റാണ് തൃശൂരിൽ നിയന്ത്രണം. ഒക്ടോബർ ഏഴിന് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് (22634) തൃശൂർ-പൂങ്കുന്നം സെക്ഷനിൽ 180 മിനിറ്റും ഹൈദരാബാദ്-കൊച്ചുേവളി എക്സ്പ്രസ് (07115) പാലക്കാട് ഡിവിഷൻ പരിധിയിൽ 120 മിനിറ്റും നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
