Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാക്ക്...

ട്രാക്ക് അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള ട്രെയിൻ സർവിസുകളിൽ മാറ്റം

text_fields
bookmark_border
train
cancel
Listen to this Article

പാലക്കാട്: ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ താഴെ വിവരിച്ച പ്രകാരം ട്രെയിൻ സർവിസുകളിൽ ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തി.

പൂർണമായും റദ്ദാക്കുന്നവ

മേയ് 20, 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ 16649 മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ് സർവിസ്. മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ 16650 നാഗർകോവിൽ ജങ്ഷൻ-മംഗലാപുരം സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്.

മേയ് 21, 23, 24, 26, 27, 28 തീയതികളിൽ 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്. മേയ് 22, 23, 25, 26, 27 തീയതികളിൽ 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്.

മേയ് 24, 25, 26, 27, 28 തീയതികളിൽ 16301 ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്.മേയ് 24, 25, 26, 27, 28 തീയതികളിൽ 16302 തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട്.

മേയ് 23, 24, 25, 26, 27 തീയതികളിൽ 12623 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മെയിൽ.

മേയ് 24, 25, 26, 27, 28 തീയതികളിൽ 12624 തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ ഡെയ്‌ലി മെയിൽ.

മേയ് 24, 25, 26, 27, 28 തീയതികളിൽ 16525 കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസ്.

മേയ് 24, 25, 26, 27, 28 തീയതികളിൽ 16526 കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്.

മേയ് 27ന് 16791 തിരുനെൽവേലി ജങ്ഷൻ-പാലക്കാട് ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്.

മേയ് 28ന് 16792 പാലക്കാട് ജങ്ഷൻ-തിരുനെൽവേലി ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്.

ഭാഗികമായി റദ്ദാക്കുന്നവ

17230 സെക്കന്തരാബാദ് ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ ശബരി ഡെയ്‌ലി എക്‌സ്‌പ്രസ് മേയ് 23 മുതൽ 27 വരെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃശ്ശൂരിനും തിരുവനന്തപുരത്തിനും ഇടയിൽ ഈ ട്രെയിൻ സർവിസ് നടത്തില്ല. 17229 തിരുവനന്തപുരം സെൻട്രൽ-സെക്കന്തരാബാദ് ജങ്ഷൻ ശബരി ഡെയ്‌ലി എക്‌സ്‌പ്രസ് മേയ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിനു പകരം തൃശ്ശൂരിൽനിന്നാണ് സർവിസ് ആരംഭിക്കുക.

16326 കോട്ടയം-നിലമ്പൂർ റോഡ് എക്‌സ്‌പ്രസ് മേയ് 29 വരെ കോട്ടയത്തിന് പകരം എറണാകുളം ടൗണിൽ നിന്ന് സർവിസ് ആരംഭിക്കും. ട്രെയിൻ കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ സർവിസ് നടത്തില്ല. നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ് എറണാകുളം ടൗണിൽ അവസാനിപ്പിക്കും.

സമയത്തിൽ മാറ്റം

16792 പാലക്കാട് ജങ്ഷൻ-തിരുനെൽവേലി ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ് മേയ് 23, 24, 25, 27 തീയതികളിൽ പാലക്കാടുനിന്ന് വൈകീട്ട് 5.20നും മേയ് 26ന് വൈകീട്ട് 5.35നേ പുറപ്പെടുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train serviceTrack maintenance
News Summary - Track maintenance: Change in train services via Kottayam
Next Story