Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുകൾ വൈകിയത്...

ട്രെയിനുകൾ വൈകിയത് മണിക്കൂറുകളോളം; വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
ട്രെയിനുകൾ വൈകിയത് മണിക്കൂറുകളോളം; വലഞ്ഞ് യാത്രക്കാർ
cancel

കൊച്ചി: മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയത് യാത്രക്കാരെ വലച്ചു. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഇൻറർസിറ്റിയടക്കമുള്ള നിരവധി ട്രെയിനുകളാണ് മണിക്കൂറുകളോളം വൈകിയത്. അവധിക്കാലമായതോടെ ട്രെയിൻ സർവിസുകൾ താളം തെറ്റിയത് നൂറുകണക്കിന് യാത്രക്കാരെയാണ് വലച്ചത്. രാത്രി 8.30ന് എറണാകുളത്ത് എത്തേണ്ട കണ്ണൂർ^എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് മൂന്നര മണിക്കൂർ വൈകിയാണ് എത്തിയത്. ബിലാസ്പൂർ- തിരുനൽവേലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടി. തിരുവനന്തപുരത്തുനിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന രപ്തിസാഗർ എക്സ്പ്രസ് 11.30 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയത്. രാവിലെ 9.45ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന നിസാമുദ്ദീൻ-തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് വൈകീട്ട് 9.30നാണ് എത്തിയത്.

ഡെറാഡൂൺ^ കൊച്ചുവേളി സൂപ്പർഫാസ്​റ്റ്​ എക്സ്പ്രസും 11 മണിക്കൂറോളം വൈകി. കോഴിക്കോട് റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകിയതാണ് ട്രെയിനുകൾ വൈകാൻ കാരണമായതെന്ന് റെയിൽ​േവ അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും സര്‍വിസ് താളം തെറ്റുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. വടകര സ്​റ്റേഷന്‍ യാര്‍ഡില്‍ വ്യാഴാഴ്ച മുതൽ മൂന്നുദിവസം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഏപ്രില്‍ അഞ്ച്, ഏഴ്, പത്ത് തീയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകും.

സെന്‍ട്രല്‍ റെയില്‍വേയുടെ സോലാപൂര്‍ ഡിവിഷനിലെ ഒരു സെക്​ഷനില്‍ പ്രീ കമീഷനിങ് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴിന് തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോകുന്ന പ്രതിവാര എക്‌സ്പ്രസ് ഷൊര്‍ണൂര്‍, മംഗലാപുരം ജങ്ഷന്‍, മഡ്ഗാവ്, റോഹ, ദിവ സ്‌റ്റേഷനുകള്‍ വഴി തിരിച്ചുവിടും. ഒമ്പതിന്  മടക്കയാത്രയും ഈ റൂട്ടിലായിരിക്കും. അഞ്ചിനും എട്ടിനും നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന മുംബൈയിലേക്കുള്ള ബാലാജി എക്‌സ്പ്രസ് മധുര, തിരിച്ചിറപ്പിള്ളി, ശ്രീരംഗം, അരിയാലൂര്‍, വിരുദാചലം, സേലം, ഈറോഡ്, ഷൊര്‍ണൂര്‍, മംഗലാപുരം, മഡ്ഗാവ്, റോഹ, ദിവ വഴി തിരിച്ചുവിടും. ആറ്, എട്ട് തീയതികളില്‍ മുംബൈയില്‍നിന്ന് നാഗര്‍ഗോവിലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനും ഈ റൂട്ടിലൂടെ തിരിച്ചുവിടും. കൊല്ലം^എറണാകുളം മെമു ഒരു മാസമായി രണ്ടുമണിക്കൂറോളം വൈകിയാണ് സർവിസ് നടത്തുന്നത്. അവധിക്കാല തിരക്ക് കണക്കിലെടുത്ത് താംബരം -കൊല്ലം റൂട്ടില്‍ റെയില്‍വേ ഏപ്രില്‍ പത്താം തീയതി മുതല്‍ ജൂണ്‍ മാസം വരെ കൂടുതല്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നിലവിലെ ട്രെയിനുകളുടെ സമയക്രമത്തെ ആകെ ബാധിക്കാനിടയുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrainsouthern railwaykerala newsmalayalam news
News Summary - Track maintance: Train late hours-Kerala news
Next Story