Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ കനത്ത മഴ: കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു

text_fields
bookmark_border
മഹാരാഷ്ട്രയിൽ കനത്ത മഴ: കേരളത്തിൽ നിന്നുള്ള രണ്ട്   ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു
cancel

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു. കൊച്ചുവേളി അമൃത്സർ എക്സ്പ്രസ്, തിരുവന്തപുരം സെൻട്രൽ നിസാമുദ്ദീൻ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്. ഇവ രണ്ടും പനവേലിൽ നിന്നും സൂറത്തിലേക്കാണ് സർവിസ് വഴി തിരിച്ചിട്ടുള്ളത്.

തെക്കൻ ഗുജറാത്തിലും ദാദറും വഴി ഓടുന്ന നിരവധി സർവിസുകൾ ഭാഗികമായി റദ്ദാക്കി. കനത്ത മഴയാണ് മഹാരാഷ്ട്രയിൽ പെയ്തുകൊണ്ടിരിക്കുന്നത്. റെയിൽവേ ട്രാക്കുകളിൽ വെള്ളം നിറഞ്ഞതാണ് കാരണം.

കനത്തമഴയെ തുടർന്ന് മഹാരാഷ്ട്രയിൽ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഇതുവരെ അപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വെള്ളപ്പൊക്കബാധിതർക്ക് വേണ്ടി രക്ഷാപ്രവർത്തനങ്ങൾ സർക്കാർ ഏകോപിപ്പിക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - traain route exchanged due to heavy rain
Next Story