Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2012 മെയ് അഞ്ചിന്...

2012 മെയ് അഞ്ചിന് അച്ഛനെ നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന 17 കാര​െൻറ തലയിൽ തലോടി ആശ്വസിപ്പിച്ച ഒരാൾ... ഉമ്മൻ ചാണ്ടിയെ കുറിച്ച് ടി.പിയുടെ മകൻ അഭിനന്ദ് എഴുതുന്നു

text_fields
bookmark_border
TPs son Abhinand writes about Oommen Chandy
cancel

``2012 മെയ് അഞ്ചിന് അച്ഛനെ നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന 17 കാര​െൻറ തലയിൽ തലോടി ആശ്വസിപ്പിച്ച ഒരാൾ. വേറെ ആരും അല്ല അന്നത്തെ കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി. ആദ്യമായി അദ്ദേഹത്തെ കാണുന്നത് അന്നാണ്. അതിനു ശേഷം ഒരുപാടു തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രെയും കരുതലും സ്നേഹവും ഉള്ള ഒരു ജന നേതാവിനെ കണ്ടിട്ടില്ല ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല...​'' ഉമ്മൻ ചാണ്ടിയെ കുറിച്ച് ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പിയുടെ മകൻ അഭിനന്ദി​െൻറ വാക്കുകളാണിത്. തന്റെ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

2012 മെയ് അഞ്ചിന് അച്ഛനെ നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന 17 കാര​െൻറ തലയിൽ തലോടി ആശ്വസിപ്പിച്ച ഒരാൾ... ഉമ്മൻ ചാണ്ടിയെ കുറിച്ച് ടി.പിയുടെ മകൻ അഭിനന്ദ് എഴുതുന്നു 2012 മെയ് 5 വൈകുന്നേരം , അച്ഛനെ നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന ഒരു 17 വയസ്സുകാരന്റെ തലയിൽ തലോടി ആശ്വസിപ്പിച്ച ഒരാൾ, വേറെ ആരും അല്ല അന്നത്തെ കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി. ആദ്യമായി അദ്ദേഹത്തെ കാണുന്നത് അന്നാണ്. അതിനു ശേഷം ഒരുപാടു തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രെയും കരുതലും സ്നേഹവും ഉള്ള ഒരു ജന നേതാവിനെ കണ്ടിട്ടില്ല ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.

ഒരുപാട് കേട്ടിട്ടുണ്ട്, ഏത് പാതിരാത്രി ആയാലും പരാതിയോ സഹായമോ ആയി ചെല്ലുന്ന ഏത് സാധാരണക്കാരനെയും വിളിച്ചു വീട്ടിൽ ഇരുത്തി ഒരു ചായ ആവാലോ എന്ന് ചോദിച്ചു അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു ഒരു നേതാവ്. ഇത്രെയും ജന സമ്മദൻ ആയ നേതാവ് ഒരു മുഖ്യമന്ത്രി, ജനങ്ങളിൽ നിന്ന് അകലാതെ, ഏത് വിഭാഗങ്ങളിൽ പെട്ടവരെയും രാവെന്നോ പകലെന്നോ ഇല്ലാതെ അവരുടെ കൂടെ നിൽക്കുന്ന ഒരു നേതാവ്. കമ്മ്യൂണിസ്റ്റ് കാരെ പറ്റി പറയും ജനങ്ങളുടെയും തൊഴിലാളികളുടെയും ഒപ്പം നിക്കുന്നവരാണെന്ന് . എന്നാൽ ഇന്നത്തെ സോ കോൾഡ് കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ട് പഠിക്കേണ്ട ഒരു വ്യക്തിത്വും ആണ് ശ്രീ ഉമ്മൻ ചാണ്ടി.

ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രി ആയിരിക്കുമ്പോൾ ഒരു ഫയൽ അദ്ദേഹത്തിനെ കൊണ്ട് ഒപ്പിടിപ്പിക്കാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി. സമയം രാവിലെ 6 മണി. ഫയലുകൾ പരിശോധിക്കുന്ന തിരക്കിൽ ആണ് അദ്ദേഹം. സീറ്റിൽ ഇരുന്നല്ല എന്നാൽ ടേബിൾ ന് ചുറ്റും നടന്ന് ഫയലുകൾ പരിശോധിക്കുകയാണ്. നേരത്തെ കാര്യങ്ങൾ അറിയിച്ചത് കൊണ്ട് സുഹൃത്തിനെ കണ്ട ഉടൻ ഫയൽ ഒന്ന് പരിശോദിച്ചു ഒന്ന് കുനിയാൻ പറഞ് സുഹൃത്തിന്റെ മുതുകിൽ ഫയൽ വെച്ച് ഒപ്പിട്ട് കൊടുത്തു. ഇത്രെയും സിമ്പിൾ ആയ ഒരു മുഖ്യമന്ത്രി, ഒരു ജന നേതാവ്, മാതൃക ആണ് ഇന്നത്തെ കാലത്ത്.അദ്ദേഹത്തിൻറെ പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതത്തിൽ എത്രയോ ആയിരം മനുഷ്യർ ആ കരുതലും കാരുണ്യവും അനുഭവിച്ചിട്ടുണ്ടെന്നതിൻറെ നേർക്കാഴ്ച്ചയാണ് അദ്ദേഹത്തിൻറെ അന്ത്യയാത്രയിൽ ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയും ജനങ്ങൾക്കിടയിലും ജീവിച്ച ഒരു വലിയ മനുഷ്യൻ. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഒരുപാട് ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ് ശ്രീ ഉമ്മൻ ചാണ്ടി. എന്റെ അച്ഛന്റെ കൊലപാതക കേസ് പോലും, യഥാർത്ഥ പ്രതികളെ പിടികൂടി വിചാരണ നടത്തുന്നതിൽ ഏറെ സഹായിച്ച ഒരു ഭരണാധികാരി ആണ് അദ്ദേഹം. അങ്ങനെ കടപ്പാടുകൾ ഏറെ ഉണ്ട് അദ്ദേഹത്തോട്. കണ്ണുകൾ നിറയുകയാണ് അങ്ങേയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ. ശ്രീ ഉമ്മൻ ചാണ്ടി മരിക്കുന്നില്ല. ജീവിക്കുന്നു കേരളത്തിലെ അനേകം ആയിരം ജനങ്ങളിലൂടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyOommen Chandy Passed Away
News Summary - TP's son Abhinand writes about Oommen Chandy
Next Story