ടി.പി.ആർ നിയന്ത്രണം തുടരുേമായെന്ന് ഇന്നറിയാം; ക്ലസ്റ്റർ നിയന്ത്രണങ്ങൾക്ക് വിദഗ്ധ ശിപാർശ
text_fieldsതിരുവനന്തപുരം: ടി.പി.ആർ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ടോ എന്ന് ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗത്തിൽ തീരുമാനിക്കും.
ടി.പി.ആർ അടിസ്ഥാനപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾക്ക് പകരം രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളായും മൈക്രോ കണ്ടെയ്ൻമെൻറ് സോണായും തിരിച്ചുള്ള നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ ശിപാർശ.
കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച പ്രവചനങ്ങള്‍ ശക്തമായതിനാല്‍ കൂടുതല്‍ ഇളവുകള്‍ നൽകുന്നതിന് ആരോഗ്യവിദഗ്ധര്‍ അനുകൂലമല്ല. ടി.പി.ആർ സ്ഥിരമായി പത്ത് ശതമാനത്തില്‍ താഴാതെ നേരിയ ഇളവുകള്‍പോലും ആലോചിക്കാനാകില്ലെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധര്‍.

