ആത്മവിശ്വാസത്തോടെ ടി.പി; വർധിത ആവേശത്തോടെ തഹ്ലിയ
text_fields1 തഹ്ലിയക്ക് കടിയങ്ങാട് മഹിമയിൽ നൽകിയ സ്വീകരണം. 2 ടി. പിക്ക് ഏക്കാട്ടൂരിൽ നൽകിയ സ്വീകരണം
മേപ്പയ്യൂർ : പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പേരാമ്പ്ര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ടി. പി. രാമകൃഷ്ണൻ വലിയ ആത്മവിശ്വാസത്തോടെ വോട്ട് തേടുകയാണ്.വിവാദങ്ങളിലൊന്നും തളരാതെ വർധിത ആവേശത്തോടെ പ്രചാരണ രംഗത്ത് സജീവമാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ് ലിയ. ടി. പി. രാമകൃഷ് ണന്‍റെ രണ്ടാംഘട്ട മണ്ഡലപര്യടനം ശനിയാഴ്ച സമാപിച്ചു. രാവിലെ അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരിൽ നിന്നാരംഭിച്ച പര്യടനം അമ്പല ഭാഗം , തറമ്മലങ്ങാടി, വാകമോളി, ഊട്ടേരി, കുന്നോത്ത് മുക്ക്, തത്തം വള്ളി പ്പൊയിൽ, കുറുമയിൽ താഴ, നടുവ ത്തൂർ സ്‌കൂൾ, മാവട്ട്,മുണ്ടോളിത്താ ഴ , ചൂരക്കാട് സ്വീകരണ കേന്ദ്രങ്ങൾ ക്ക് ശേഷം ഇരിങ്ങത്ത് പൊതുസ മ്മേളനത്തോടെ സമാപിച്ചു.
അഡ്വ:ഫാത്തിമ തഹ് ലിയയുടെ പ്രചാരണം അരിക്കുളത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. അമ്പല ഭാഗം, നന്മന താഴെ,പുളിയോട്ട് മുക്ക്, പടിഞ്ഞാറയിൽ മുക്ക്,നടുക്കണ്ടി പാറ,വെള്ളറം കോട്ടു താഴ, ഊടുവഴി,ഗായത്രി മുക്ക്,കൈതക്കൽ,വാകമോളി, മുളിയങ്ങൽ,ഊട്ടേരി,കളോളിപൊയിൽ,അരിക്കുളം,ഹോമിയോസെന്റർ, രാമല്ലൂർ,മാവട്ട്,കൽപത്തൂർ വായനശാല,വാളേരി മുക്ക്, രാവറ്റമംഗലം,പറമ്പത്ത്,ആക്കുപറമ്പ്,കാളിയത്ത് മുക്ക്,വാല്യക്കോട്, തണ്ടയിൽ താഴെ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

