Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും -ടി.പി.സെന്‍കുമാര്‍
text_fieldsbookmark_border
തിരുവനന്തപുരം: ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സെന്‍കുമാര്‍ നല്കിയ ഹരജി ബുധനാഴ്ച ഹൈകോടതി തള്ളിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് സെന്‍കുമാറിനെ മാറ്റി ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയെ നിയമിച്ചത്. ഇതു ചട്ടലംഘനമെന്ന് കാണിച്ച് സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിന് പരാതി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനത്തിനാണ് മുന്‍ഗണനയെന്ന് ചൂണ്ടിക്കാട്ടി ട്രൈബ്യൂണല്‍ അതു നിരാകരിച്ചു. ട്രൈബ്യൂണലിന്‍െറ വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയാണ് ഹൈകോടതിയും തള്ളിയത്.
Next Story
