സെന്‍കുമാര്‍ സര്‍വിസില്‍ പ്രവേശിച്ചു
text_fieldsതിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍ അവധി കാലാവധി തീര്‍ന്നതിനെതുടര്‍ന്ന് സര്‍വിസില്‍ പ്രവേശിച്ചു. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കോര്‍പറേഷന്‍ എം.ഡി ആയി നിയമിക്കപ്പെട്ട സെന്‍കുമാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. പൊലീസ് തലപ്പത്തുനിന്ന് മാറ്റിയ പിണറായി വിജയന്‍ സര്‍ക്കാറിനോടുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് അവധിയെടുത്തത്. സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചതോടെ കെ.പി.എച്ച്.സി.സി എം.ഡിയായി ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സെന്‍കുമാറിന് പുതിയ നിയമനം നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച നടപടികള്‍ക്കായി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാധ്യമത്തോട് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്തി പിണറായി വിജയന്‍െറ നിലപാട് നിര്‍ണായകമാകും. ഐ.എം.ജി ഡയറക്ടര്‍ തസ്തിക ഉള്‍പ്പെടെ പദവികളിലേക്ക് സെന്‍കുമാറിനെ പരിഗണിക്കുമെന്നാണ് സൂചന.
